( അല്‍ ഖലം ) 68 : 19

فَطَافَ عَلَيْهَا طَائِفٌ مِنْ رَبِّكَ وَهُمْ نَائِمُونَ

അങ്ങനെ നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു വിഭാഗം അവര്‍ ഉറങ്ങിക്കൊണ്ടിരുന്ന പ്പോള്‍ അതിന്‍റെ മേല്‍ സന്ദര്‍ശനം നടത്തുകയായി.

നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു വിഭാഗം ആ തോട്ടം സന്ദര്‍ശിച്ചു എന്ന് പറഞ്ഞതി ന്‍റെ വിവക്ഷ മലക്കുകളെ അയച്ച് ആ തോട്ടത്തെ ഒരു വിപത്ത് ബാധിപ്പിച്ചു എന്നാണ്. 67: 16-18 വിശദീകരണം നോക്കുക.