( അല്‍ ഖലം ) 68 : 40

سَلْهُمْ أَيُّهُمْ بِذَٰلِكَ زَعِيمٌ

അവരോട് ചോദിക്കുക, നിങ്ങളില്‍ ആരാണ് അതിനുവേണ്ടി ഉറപ്പിച്ച് വാദി ക്കാനുള്ളത്?

അതായത് ഇന്ന് ഈ സൂക്തം വായിക്കുന്ന ഫുജ്ജാറുകളോട് ചോദിക്കുകയാണ്; നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള ജീവിതരീതി ശരിയാണെന്ന് ഉറപ്പിച്ച് വാദിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും തയ്യാറുണ്ടോ. 58: 22 ന്‍റെ വിശദീകരണത്തില്‍ പറ ഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ട സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാ യ വിശ്വാസിയാണ് ഞാന്‍ എന്ന് സ്വയം പ്രഖ്യാപിക്കാനും അപ്പോള്‍ എന്‍റെ മാര്‍ഗം പി ന്‍പറ്റിക്കൊള്ളുക എന്ന് ഇതര ജനവിഭാഗങ്ങളോട് പറയാനും 25: 18; 48: 12 എന്നീ സൂ ക്തങ്ങളില്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളില്‍ ഒരാളും ഇല്ല എന്നതാ ണ് വാസ്തവം. 4: 82, 140; 48: 6; 61: 2-3 വിശദീകരണം നോക്കുക.