( അല്‍ ഖലം ) 68 : 51

وَإِنْ يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ

അദ്ദിക്ര്‍ കേള്‍പ്പിക്കുമ്പോള്‍ കാഫിറുകളായവര്‍ നിന്നെ ദഹിപ്പിക്കുന്ന വിധം അവരുടെ ദൃഷ്ടികള്‍ കൊണ്ട് തുറിച്ചുനോക്കുന്നതും, നിശ്ചയം ഇവന്‍ ഒരു ജിന്ന് ബാധിച്ചവന്‍ തന്നെയാണെന്ന് പറയുന്നതുമാണ്.

'ഖുര്‍ആന്‍ കേള്‍പ്പിക്കുമ്പോള്‍' എന്ന് പറയാതെ 'അദ്ദിക്ര്‍ കേള്‍പ്പിക്കുമ്പോള്‍' എ ന്ന് പറയാന്‍ കാരണം അദ്ദിക്ര്‍ കേള്‍പ്പിക്കുമ്പോഴാണ് അതിനെ മൂടിവെക്കുകയും തള്ളി പ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ അത് കേള്‍പ്പിക്കുന്ന വിശ്വാസിയെക്കുറിച്ച് ഭ്രാന്തന്‍, പിഴച്ചവന്‍, നുണപറയുന്ന ഒറ്റയാന്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും അദ്ദിക്റിന്‍റെ വ്യാപനത്തെ തടസ്സപ്പെടു ത്താന്‍ ശ്രമിക്കുകയും ചെയ്യുക എന്നതിനാലാണ്. എന്നാല്‍ 9: 32; 61: 8 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം കാഫിറുകള്‍ക്ക് എത്ര വെറുപ്പാണെങ്കിലും പ്രപഞ്ചനാഥന്‍ അവന്‍റെ പ്ര കാശമായ അദ്ദിക്റിനെ ലോകരില്‍ വ്യാപിപ്പിക്കുകതന്നെ ചെയ്യുന്നതാണ്. 22: 72; 41: 26- 29; 68: 2 വിശദീകരണം നോക്കുക.