( അല്‍ ഹാഖഃ ) 69 : 24

كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ

ഇപ്പോള്‍ നിങ്ങള്‍ യഥേഷ്ടം തിന്നുകയും കുടിക്കുകയും ചെയ്യുക, നിങ്ങള്‍ പിന്നിട്ട ഒഴിഞ്ഞ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയതിന് 

വിശ്വാസികള്‍ ഇവിടെ അനുവദനീയവും പരിശുദ്ധമായതും മാത്രമേ ഭക്ഷിക്കുക യും കുടിക്കുകയും ഉപയോഗിക്കുകയുമുള്ളൂ. അവര്‍ എപ്പോഴും പരലോകം നഷ്ടപ്പെടു മോ എന്ന വേവലാതിയില്‍ അവരുടെ ഭക്ഷണപാനീയങ്ങളും മറ്റും അനുവദനീയമാണെ ന്ന് ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് ഉറപ്പുവരുത്തുന്നതാണ്. ഭക്ഷണ പാനീയങ്ങളില്‍ നിയ ന്ത്രണം പാലിച്ചിരുന്ന അവരോട് പരലോകത്തുവെച്ച് പറയുന്നതാണ്: നിങ്ങള്‍ ഐഹിക ലോകത്ത് ഒഴിഞ്ഞദിനങ്ങള്‍ കഴിച്ചുകൂട്ടിയതിന് പകരമായി ഇപ്പോള്‍ യഥേഷ്ടം തിന്നു കയും കുടിക്കുകയും ചെയ്തുകൊള്ളുക. 16: 114; 46: 20; 52: 26 വിശദീകരണം നോക്കുക.