( അൽ അഅ്റാഫ് ) 7 : 121

قَالُوا آمَنَّا بِرَبِّ الْعَالَمِينَ

അവര്‍ പ്രഖ്യാപിച്ചു: നിശ്ചയം ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു,

നാഥന്‍റെ ദൃഷ്ടാന്തം നേരില്‍ കണ്ടപ്പോള്‍ മാരണക്കാരുടെ ആത്മാവ് നാഥന് മു മ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് കപടവിശ്വാസിക ളും അവരുടെ അനുയായികളുമായ കാഫിറുകള്‍ ആത്മാവിനെ പരിഗണിക്കാതെയും ദൈവസ്മരണ ഇല്ലാതെയും ശരീരം കൊണ്ട് നമസ്കരിക്കുന്നവരും ഐഹികലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുന്നവരുമാണ്. അല്ലാഹുവിന്‍റെ കാരുണ്യമായ ഗ്രന്ഥം പിന്‍പറ്റിയിരുന്ന എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും സ്വഭാവം, നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ കരഞ്ഞുകൊ ണ്ട് സാഷ്ടാംഗ പ്രണാമത്തില്‍ വീഴുക എന്നതായിരുന്നു എന്ന് 19: 58 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ഗ്രന്ഥത്തിന്‍റെ ആളുകളെന്ന് ദുരഭിമാനിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ ഈ സാഷ്ടാംഗപ്രണാമം ചെയ്യുന്നവരല്ല. അവര്‍ വിശ്വാസിയാകാതെയും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് നമസ്കാരം നിര്‍വഹിച്ച് 22: 18 ല്‍ പറഞ്ഞ ശിക്ഷ ബാധകമായ സാഷ്ടാംഗപ്രണാമം ചെയ്യു ന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിരിക്കുകയാണ്. 7: 205-206 വിശദീകര ണം നോക്കുക.