( അല്‍ മആരിജ് ) 70 : 14
وَمَنْ فِي الْأَرْضِ جَمِيعًا ثُمَّ يُنْجِيهِ
-ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും നല്കി, എന്നിട്ട് തനിക്ക് രക്ഷപ്പെടാമോ എന്ന്.
സൂക്തം 7 ല്‍ മുജ്രിം എന്നതിന് ഭ്രാന്തന് എന്നാണ് അര്‍ത്ഥം കൊടുത്തിട്ടുള്ളത.് അഥവാ ഗ്രന്ഥം ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സിലാക്കാതെ അറബി ഖുര്‍ആന്‍ വായിക്കുന്ന, അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര് ത്തുന്ന, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകളാണ് ഭ്രാന്തന്മാര്. അവര്‍ ത ന്നെയാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളും. 7: 40; 36: 59-62; 39: 47-48; 80: 34-37 വിശദീകരണം നോക്കുക.