( അല്‍ മആരിജ് ) 70 : 28

إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ

നിശ്ചയം, അവരുടെ നാഥന്‍റെ ശിക്ഷ സുരക്ഷിതമല്ലാത്തതാകുന്നു. 

എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ അ ദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം പരലോകം കൊണ്ട് വിശ്വസിക്കാത്തവരും ഭൗതികജീവിതം കൊണ്ട് തൃപ്തിയടഞ്ഞവരുമാണെന്ന് 10: 7-9; 11: 18-19 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. സ്വജനതയില്‍ പെട്ട ഭൂരിപക്ഷത്തിന്‍റെ അടുത്ത് പ്രതാപം അന്വേഷിക്കുന്ന അവര്‍ ക്ക് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കാനാണ് 4: 138-140 ല്‍ കല്‍പിച്ചിട്ടുള്ളത്. 66: 6-7; 89: 25-26 വിശദീകരണം നോക്കുക.