( നൂഹ് ) 71 : 12

وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا

സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങ ള്‍ക്ക് അവന്‍ തോട്ടങ്ങളുണ്ടാക്കിത്തരികയും നിങ്ങള്‍ക്ക് അവന്‍ നദികള്‍ ഉണ്ടാ ക്കിത്തരികയും ചെയ്യുന്നതുമാണ്. 

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് കഴിഞ്ഞുപോയ ജീവിതത്തില്‍ വന്ന തെ റ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പൊറുക്കലിനെത്തേടാനും മഴയും കൃഷിയും കന്നുകാലിക ളും സമ്പത്തും സന്താനങ്ങളുമെല്ലാം വര്‍ദ്ധിപ്പിച്ച് കിട്ടുന്നതിനും ഐശ്വര്യവും കാരുണ്യവുമായ അദ്ദിക്റിന്‍റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, 98: 6 ല്‍ മനുഷ്യരില്‍ നിന്നു ള്ള നരകത്തിന്‍റെ വിറകുകളെന്നും കരയിലെ ദുഷ്ടജീവികളെന്നും; 8: 22 ല്‍ ആയിരം സ മുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരെന്നും വിശേഷിപ്പിക്കപ്പെട്ട ഫു ജ്ജാര്‍ ജനതയാണ് അദ്ദിക്റിനോട് ഏറവും അകല്‍ച്ച കാണിക്കുന്നത്. 5: 65-66; 7: 96; 44: 25-27 വിശദീകരണം നോക്കുക.