( നൂഹ് ) 71 : 20
لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا
നിങ്ങള്‍ അതിലെ മലമ്പാതകളിലൂടെയും മറ്റു വിശാലമായ പാതകളിലൂടെയും സഞ്ചരിക്കുന്നതിനുവേണ്ടി.
മനുഷ്യന് ഭൂമിയെ വിശാലമാക്കിക്കൊടുക്കുകയും അവന് എവിടെയും സഞ്ചരിക്കു ന്നതിനുവേണ്ടി റോഡുകളും തീവണ്ടിപ്പാതകളും പാലങ്ങളും ചുരങ്ങളുമെല്ലാം നിര്‍മ്മിക്കാ ന്‍ പഠിപ്പിക്കുകയും ചെയ്തത് സ്രഷ്ടാവ് തന്നെയാണ്. അതിലൂടെയെല്ലാം സഞ്ചരിക്കു മ്പോള്‍ അല്ലാഹുവിനെ ഓര്‍മ്മിക്കണമെന്നാണ് സൂക്തം ആവശ്യപ്പെടുന്നത്. 16: 14-18; 88: 20 വിശദീകരണം നോക്കുക.