( നൂഹ് ) 71 : 6

فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا

അപ്പോള്‍ എന്‍റെ വിളി, അവരുടെ വിരണ്ടോട്ടമല്ലാതെ വര്‍ദ്ധിപ്പിച്ചില്ല. 

എക്കാലത്തും പ്രവാചകന്മാരും വിശ്വാസികളും ജനങ്ങളെ അദ്ദിക്റിലേക്ക്-അല്ലാഹു വിലേക്ക്-വിളിക്കുമ്പോള്‍ അവര്‍ അതില്‍ നിന്ന് വിരണ്ടോടുകയാണ് ചെയ്തിട്ടുള്ളത്. ഇ ന്നും വിശ്വാസികള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആയിരത്തില്‍ ഒന്നാകണമെന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് പറയുമ്പോള്‍ വിവിധ സംഘടനകളിലേക്ക് അ ഥവാ പിശാചിന്‍റെ സംഘത്തിലേക്ക് ചേക്കേറിയിട്ടുള്ള അവര്‍ അല്ലാഹുവില്‍ നിന്ന് അ ഥവാ അദ്ദിക്റില്‍ നിന്ന് വിരണ്ടോടിക്കൊണ്ടിരിക്കുന്നതായി കാണാം. 34: 31-33; 51: 52-54; 74: 49-51 വിശദീകരണം നോക്കുക.