( അല്‍ ജിന്ന് ) 72 : 13

وَأَنَّا لَمَّا سَمِعْنَا الْهُدَىٰ آمَنَّا بِهِ ۖ فَمَنْ يُؤْمِنْ بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا

നിശ്ചയം, ഞങ്ങള്‍ സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതുകൊണ്ട് വിശ്വസി ക്കുകതന്നെയുണ്ടായി; അങ്ങനെ ആരാണോ തന്‍റെ നാഥനെക്കൊണ്ട് വിശ്വസി ച്ചത്, അപ്പോള്‍ അവന് യാതൊരു നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടതില്ല.

ഗ്രന്ഥത്തില്‍ 2: 38, 185; 16: 89; 45: 11 തുടങ്ങി 80 സൂക്തങ്ങളില്‍ പരാമര്‍ശിച്ച സന്മാ ര്‍ഗം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അതുകൊണ്ട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത ഒരാളും അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവരാവുകയില്ല എന്ന് ഈ സൂക്തവും പ ഠിപ്പിക്കുന്നു. പ്രവാചകന്‍റെ അടുത്തുവന്ന ജിന്നുകള്‍ ഗ്രന്ഥം കേട്ടപാടെ വിശ്വാസികളായ ത് പ്രവാചകന്‍റെ വായന ഹൃദയം പങ്കെടുത്തുകൊണ്ടുള്ളതായതിനാലാണ്. ആരാണോ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചത്, അപ്പോള്‍ അവന്‍ നഷ്ട പ്പെടുമെന്നോ അനീതി കാണിക്കപ്പെടുമെന്നോ ഭയപ്പെടേണ്ടതില്ല എന്നാണ് ജിന്നുകള്‍ പറയുന്നത്. അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊ ട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും സ്വര്‍ഗ ത്തിലേക്കുള്ള ടിക്കറ്റുമായും ഉപയോഗപ്പെടുത്തുന്നവരും അവരുടെ ജിന്നുകൂട്ടുകാരും മാ ത്രമാണ് സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നില്‍ ഉള്‍പെടുക. 4: 174-175; 51: 55; 54: 17 വിശദീകരണം നോക്കുക.