( മുദ്ദസ്സിര്‍ ) 74 : 44
وَلَمْ نَكُ نُطْعِمُ الْمِسْكِينَ
ഞങ്ങള്‍ അഗതികളെ ഭക്ഷിപ്പിക്കുന്നവരുമായിരുന്നില്ല.
ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ നാളെ സഖറില്‍ ആപതിച്ചതിനുള്ള കാരണം അവര്‍ തന്നെ സ്വര്‍ഗവാസികളോട് പറയുന്നതാണ്. അതായത് ഞങ്ങള്‍ അഗതികളെ ഊട്ടുന്നവരായിരുന്നില്ല എന്ന്. ഇത്തരം ഫുജ്ജാറുകള്‍ അനാഥകളെ ബഹുമാനിക്കുന്നവരായിരുന്നില്ല എന്നും അഗതികള്‍ക്ക് ഭക്ഷണം നല്കാന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരായിരു ന്നില്ല എന്നും 89: 17-18 ല്‍ പറഞ്ഞത് അവര്‍ തന്നെയാണ് വായിച്ചിട്ടുള്ളത്. 9: 53-55; 74: 6 വിശദീകരണം നോക്കുക.