( മുദ്ദസ്സിര്‍ ) 74 : 46
وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ
ഞങ്ങള്‍ വിധിദിവസത്തെ കളവാക്കി തള്ളിപ്പറയുന്നവര്‍ തന്നെയുമായിരുന്നു.
അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട, പരലോകം കൊണ്ട് വിശ്വസിക്കാത്ത കപടവിശ്വാസികളെയും ഖബര്‍ നിവാസികളെക്കുറിച്ച് ആശയറ്റ കുഫ്ഫാറുകളെയും നിങ്ങള്‍ മിത്രങ്ങളായി തെരഞ്ഞെടുക്കരുത് എന്നാണ് 60: 13 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍, 9: 67-68 ല്‍ പറഞ്ഞിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒ രേ വിഭാഗത്തില്‍ പെട്ടവരാണെന്നും അവര്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമാണെന്നും അവര്‍ നാഥനെ വിസ്മരിച്ചവരും നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും പിശുക്കന്മാരായ തെമ്മാടികളുമാണെന്നും അവരോടും കുഫ്ഫാറുകളോടും വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠാഗ്നിയാണെന്നുമാണ്. 11: 18-19; 46: 20; 48: 6 വിശദീകരണം നോക്കുക.