( മുദ്ദസ്സിര്‍ ) 74 : 55

فَمَنْ شَاءَ ذَكَرَهُ

-അപ്പോള്‍ ആരാണോ അതിനെ അനുസ്മരണമായി എടുക്കാന്‍ ഉദ്ദേശിക്കു ന്നത് അവന്.

പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്ത കെട്ടജനത പറയുന്നതുപോലെയോ മന സ്സിലാക്കിയതുപോലെയോ അല്ല. മറിച്ച് 73: 19 ല്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തിലേക്ക് തി രിച്ചുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ടിക്കറ്റ് തന്നെയാണ് അദ്ദിക്ര്‍. എന്നാല്‍ 69: 48 ല്‍ പറഞ്ഞ പ്രകാരം സൂക്ഷ്മാലുക്കള്‍ മാത്രമെ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുക യുള്ളൂ. 69: 50 ല്‍ പറഞ്ഞ പ്രകാരം കാഫിറുകള്‍ക്ക് അത് ഒരു ദു:ഖഹേതു തന്നെയുമാ ണ്. 9: 5, 123; 73: 19 വിശദീകരണം നോക്കുക.