( ഖിയാമഃ ) 75 : 16

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ

അത് ധൃതിയില്‍ കരസ്ഥമാക്കുന്നതിനുവേണ്ടി നീ നിന്‍റെ നാവ് ചലിപ്പിക്കേ ണ്ടതില്ല. 

അദ്ദിക്ര്‍ വശത്താക്കുന്നതിനുവേണ്ടി ധൃതിപ്പെട്ട് നാവ് ചലിപ്പിക്കേണ്ടതില്ല എന്നാ ണ് പ്രവാചകനോട് കല്‍പിക്കുന്നത്. ഹൃദയത്തില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാരനി ലേക്ക് ആശയം എത്താതെ ഗ്രന്ഥം ധൃതിപ്പെട്ട് വായിക്കരുതെന്നും അതുവഴി വില്ലില്‍ നി ന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോവുകയാണ് ചെയ്യു ക എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 4: 43; 25: 32-34; 73: 4 വിശദീകരണം നോക്കുക.