عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا
-അവിടെയുള്ള സല്‍സബീല്‍ എന്ന പേര് വെക്കപ്പെട്ടിട്ടുള്ള ഒരു ഉറവയില്‍ നിന്ന്.
കസ്തൂരി കൊണ്ട് മുദ്ര വെക്കപ്പെട്ടതും ചേരുവ തസ്നീമില്‍ നിന്നുള്ളതുമായ (ഉ ന്നതങ്ങളില്‍ നിന്ന് താഴോട്ട് ഒഴുകുന്ന ഉറവ) ശുദ്ധമായ മദ്യത്തില്‍ നിന്നും, വെളുത്തതും കുടിക്കുന്നവര്‍ക്ക് ആനന്ദമുളവാക്കുന്നതുമായ പാനീയങ്ങളില്‍ നിന്നും അവര്‍ കുടിപ്പി ക്കപ്പെടുന്നതുമാണ്. അതില്‍ അവര്‍ക്ക് യാതൊരു മന്ദീഭാവവും ഉണ്ടാവുകയില്ല.
വിശ്വാസികള്‍ ഇവിടെ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ സ്വര്‍ഗത്തിലെ അനുഗ്രഹങ്ങളും അനുഭൂതികളും ആത്മാവുകൊണ്ട് കണ്ടുകൊണ്ട് അനുവദനീയവും പ രിശുദ്ധവുമായ ജീവിതവിഭവങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി ജീവിക്കുന്നവരാണ്. നാ ഥനെ വിസ്മരിച്ചുകൊണ്ട് പിശാചിന്‍റെ പ്രേരണക്ക് വിധേയമായി നരകത്തിന്‍റെ അവ സ്ഥയില്‍ അവര്‍ ഇവിടെ നിലകൊള്ളുകയില്ല. പരിശുദ്ധമായ വിഭവങ്ങള്‍ ഇവിടെവെച്ച് അവര്‍ക്ക് ആസ്വദിക്കാന്‍ അവസരം കിട്ടുമ്പോള്‍ 7: 32 ല്‍ വിവരിച്ച പ്രകാരം അവയെ ല്ലാം വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നതാണ് നിഷ്പക്ഷവാനായ നാഥന് താത്പ ര്യം എന്ന മനഃസംതൃപ്തിയൊടെയായിരിക്കും അവര്‍ ഉപയോഗപ്പടുത്തുക. അവര്‍ ഒരിക്കലും ഒരു വിഷയത്തിലും ഗ്രന്ഥത്തിന്‍റെ അതിരുകള്‍ ലംഘിക്കുന്നവരാവുകയുമില്ല. 3: 133-136; 7: 205-206 വിശദീകരണം നോക്കുക.