وَإِذَا الرُّسُلُ أُقِّتَتْ
പ്രവാചകന്മാരുടെ സമയം നിര്ണയിക്കപ്പെടുകയുമായി.
എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അല്ലാഹുവിന്റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുവോ എന്ന് പ്രവാചകന്മാരെ ചോദ്യം ചെയ്യുന്നതിനുള്ള സമയമായി എന്നാണ് 'പ്രവാചകന്മാരുടെ സമയം നിര്ണയിക്കപ്പെടുകയുമായി' എന്ന് പ റഞ്ഞതിന്റെ വിവക്ഷ. നബിമാരില്‍ നിന്ന് വ്യത്യസ്തമായി ഗ്രന്ഥം നല്കപ്പെട്ടത് പ്രവാ ചകന്മാര്‍ക്ക് മാത്രമായതുകൊണ്ടാണ് പ്രവാചകന്മാരുടെ സമയമായി എന്ന് പറഞ്ഞത്. എന്നാല്‍ നബിമാരും വിശ്വാസികളും വിചാരണാനാളില്‍ സാക്ഷികളായി കൊണ്ടുവര പ്പെടുമെന്ന് 39: 69 ല്‍ പറഞ്ഞിട്ടുണ്ട്. 5: 109; 7: 6; 10: 47 വിശദീകരണം നോക്കുക.
ഏതൊരു ജനതക്കാണോ ഗ്രന്ഥം ലഭിച്ചിട്ടുള്ളത്, അവരോടാണ് അവര്‍ അത് സ്വയം ഉപയോഗപ്പെടുത്തിയോ എന്നും മറ്റുള്ളവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ നല്‍കിയോ എന്നും ചോദ്യം ചെയ്യുക. ഇന്ന് ലോകത്തെല്ലായിടത്തുമുള്ള അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്നതുകൊണ്ടാണ് അവരെ 25: 18 ലും 48: 12 ലും കെട്ടജനത എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹി ച്ചുകൊണ്ട് അവര്‍ ബോറന്മാരുടെ വീടായ നരകകുണ്ഠത്തില്‍ ആപതിക്കുന്നതാണെന്ന് 14: 28-30 ല്‍ പറഞ്ഞിട്ടുണ്ട്.
ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണെന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാ ന്തന്മാരായ അവര്‍ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികളെ ഐഹികലോകത്തുവെച്ച് പ രിഹസിക്കുന്നവരാണെന്ന് 83: 29 ലും; കുഫ്ഫാറുകളായ അവരെ വിശ്വാസികള്‍ പരലോ കത്തുവെച്ച് തിരിച്ച് പരിഹസിക്കുമെന്ന് 83: 34 ലും പറഞ്ഞിട്ടുണ്ട്. 313 പ്രവാചകന്മാരുടെ യും ജനതയില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും 54: 25 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരെ 'നുണപറയുന്ന ഒറ്റയാന്' എന്ന് പറഞ്ഞ് പരിഹ സിച്ചിട്ടുണ്ട്. 48: 6 ല്‍ വിവരിച്ച കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും കളവ് മാത്രം പറയുന്നവരും സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന മിഥ്യാവാദികളുമാണ്. ഈസാ രണ്ടാമതുവന്ന് മ സീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചക ന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ഇവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാ ണ് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ ആയിരുന്നു നാഥന്റെ ഗ്രന്ഥം എന്ന് ഇവര്‍ സമ്മതിക്കുക. 2: 62, 213; 17: 15; 43: 44 വിശദീകരണം നോക്കുക.