( അന്നബഅ് ) 78 : 5

ثُمَّ كَلَّا سَيَعْلَمُونَ

പിന്നെ അങ്ങനെയല്ല, അവര്‍ അറിയുകതന്നെ ചെയ്യും. 

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ നല്‍കുന്ന വൃത്താന്തങ്ങളെല്ലാം വള്ളിപുള്ളി വ്യ ത്യാസമില്ലാതെ നടപ്പിലാവുകതന്നെ ചെയ്യുമെന്നാണ് പറയുന്നത്. ഇതിനുമുമ്പ് യഥാര്‍ ത്ഥജ്ഞാനമായ അദ്ദിക്ര്‍ നല്‍കപ്പെട്ടവരുടെ മേല്‍ നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങ ള്‍ വിവരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുന്നതും അ വര്‍ എപ്പോഴും 'ഞങ്ങളുടെ നാഥന്‍ ഏറെ പരിശുദ്ധനാണ്, ഞങ്ങളുടെ നാഥന്‍റെ വാഗ്ദത്തങ്ങള്‍ നടപ്പിലാകാനുള്ളതുമാണ ് എന്ന് പറയുന്നതും; അവര്‍ കരഞ്ഞുകൊണ്ട് വിനീത രായി മുഖം കുത്തി വീഴുമ്പോള്‍ അവരുടെ ഭയഭക്തി വര്‍ദ്ധിക്കുന്നതുമാണ്' എന്നും 17: 107-109 ല്‍ പറഞ്ഞിട്ടുണ്ട്. 3: 187, 199; 28: 57; 31: 20; 39: 9 വിശദീകരണം നോക്കുക.