( അന്നാസിആത്ത് ) 79 : 16
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى
അവനെ അവന്റെ നാഥന് പരിശുദ്ധമായ 'ത്വുവാ' താഴ്വരയില് വെച്ച് വിളിച്ച സന്ദര്‍ഭം.
മൂസാ കുടുംബവുമായി മദ്യനില്‍ നിന്ന് ഈജിപ്തിലേക്ക് തിരിച്ചുവരുമ്പോഴാണ് ത്വുവാ താഴ്വരയില് വെച്ച് നാഥന് ദൗത്യം ഏല്പിക്കുന്നതിനുവേണ്ടി മൂസായെ വിളിച്ചത്. 20: 12; 28: 29-32 വിശദീകരണം നോക്കുക.