( അന്നാസിആത്ത് ) 79 : 33

مَتَاعًا لَكُمْ وَلِأَنْعَامِكُمْ

-നിങ്ങള്‍ക്കുള്ള വിഭവങ്ങളായി, നിങ്ങളുടെ കന്നുകാലികള്‍ക്കും.

ചുരുക്കത്തില്‍ ഭൂമിയിലുള്ള സംവിധാനങ്ങളെല്ലാം തന്നെ മനുഷ്യര്‍ക്കും ഇതര ജീ വജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതിന്‍റെയെല്ലാം പിന്നിലുള്ള സംവിധായകനെ കണ്ടെത്തലാണ് ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ജീവിതലക്ഷ്യം. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന അദ്ദിക്ര്‍ കൊണ്ട് മാത്രമേ അതിന് സാധിക്കുകയുള്ളൂ. 55: 10 ല്‍ വിവരിച്ച പ്രകാരം ഭൂമിയെ നാഥന്‍ സൃഷ്ടിച്ചിട്ടുള്ളത് അവന്‍റെ എല്ലാ സൃഷ്ടികള്‍ക്കുമായിട്ടാ ണ്.16: 8-9, 89; 41: 9-10; 80: 24-32 വിശദീകരണം നോക്കുക.