( ബുറൂജ് ) 85 : 10

إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ

നിശ്ചയം, വിശ്വാസികളെയും വിശ്വാസിനികളെയും ബുദ്ധിമുട്ടിക്കുകയും പി ന്നെ അതില്‍ ഖേദിച്ച് മടങ്ങാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അപ്പോള്‍ അവര്‍ക്ക് നരകകുണ്ഠത്തിലെ ശിക്ഷയാണുള്ളത്, അവര്‍ക്ക് കരിക്കുന്ന ശി ക്ഷയുമുണ്ട്.

2: 168-169 ല്‍ വിവരിച്ച പ്രകാരം വര്‍ഗീയത, വംശീയത, സ്വാര്‍ത്ഥത, സ്വജനപക്ഷ പാതം, സാമുദായികത, ലിംഗപക്ഷപാതം തുടങ്ങിയ പൈശാചിക പ്രവണതകളേയും കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ധൂര്‍ത്ത്, പൊങ്ങച്ചം നടിക്കല്‍, പലിശ തുടങ്ങിയ പൈശാചിക വൃത്തികളേയും ഉന്‍മൂലനം ചെയ്ത് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുത കുന്ന ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പ്രചരിപ്പിച്ചുകൊണ്ടി രിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വിശ്വാസികള്‍ക്കെതിരായി ദുരാരോപണങ്ങ ളും അപവാദങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുക എന്നത് അല്ലാഹു കൊന്നുകളഞ്ഞ ക പടവിശ്വാസികള്‍ മാത്രമാണ്. പ്രായശ്ചിത്തം നല്‍കി ഖേദിച്ച് മടങ്ങാത്തപക്ഷം അവരും അവരുടെ കുടുംബാംഗങ്ങളും നരകത്തിലെ വിറകുകളാണ്. 2: 24; 48: 6, 29; 66: 6-9 വിശദീകരണം നോക്കുക.