( ബുറൂജ് ) 85 : 7

وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ

എന്താണോ വിശ്വാസികളെക്കൊണ്ട് അവര്‍ ചെയ്തുകൊണ്ടിരുന്നത്, അ തിന് അവര്‍ സാക്ഷികളുമായിരുന്നു.

മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് അന്ധകാരത്തില്‍ മുഴുകിയ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികള്‍ക്കെതിരെ ധാരാളം ക്രൂരകൃത്യങ്ങള്‍ ന ടന്നിരുന്നു. അതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത് 5: 78-80 ല്‍ വിവരിച്ച പ്രകാരം ദാ വൂദ് നബിയുടെയും ഈസാ നബിയുടെയും നാവിനാല്‍ ശപിക്കപ്പെട്ട, 9: 30 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനാല്‍ വധിക്കപ്പെട്ട തെമ്മാടികളായ ജൂതരായിരുന്നു. അക്കൂട്ടത്തി ല്‍ നജ്റാനില്‍ നടന്ന ഒരു സംഭവമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. കിടങ്ങ് കീറി അതി ല്‍ വിറകിട്ട് തീ കത്തിച്ച് വിശ്വാസികളായവരെ അതിലേക്ക് തള്ളിയിട്ട് അവര്‍ തീകുണ്ഠ ത്തില്‍ വേവുന്നത് കിടങ്ങിന് ചുറ്റുമിരുന്ന് കണ്ട് രസിക്കുകയായിരുന്നു കാഫിറുകള്‍. അത്തരം പ്രവൃത്തികള്‍ ചെയ്തവര്‍ വധിക്കപ്പെട്ടിരിക്കുന്നു എന്നാണ് സൂക്തം പറയുന്നത്. 

ഇത്തരം സംഭവചരിത്രങ്ങളെല്ലാം വിവരിക്കുന്ന അദ്ദിക്റിനെ മൂടിവെച്ച, 63: 4 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ അല്ലാഹു കൊന്നുകള ഞ്ഞ കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ അന്നത്തെ ജൂതരെപ്പോലും വെല്ലുന്ന ക്രൂരകൃത്യങ്ങളിലും നശീകരണ പ്രവ ര്‍ത്തനങ്ങളിലുമാണ് ഇന്ന് ലോകത്തെവിടെയും ഏര്‍പ്പെട്ടിട്ടുള്ളത്. പ്രവാചകന്‍റെ ചരമദി നം കൊണ്ടാടി പ്രവാചകസ്നേഹം കൊട്ടിഘോഷിക്കുന്ന ഇവരുടെ ജീവിതം നാഥന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റുമായി ഒരു ബന്ധവുമില്ല. ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഇവര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്നവരുമാണ്. അന്തിക്രിസ്തുവായ മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ റബ്ബ് തന്നെയായും സ്വീകരിക്കുന്ന ഇവരെ ഈസാ രണ്ടാമത് വന്നശേഷം വധിച്ച് ലോകത്തെല്ലായിടത്തും യഥാര്‍ത്ഥ ഇസ്ലാം പുനഃസ്ഥാപിക്കുന്നതും, 21: 107 ല്‍ പറഞ്ഞ പ്രകാ രം പ്രവാചകന്‍ മുഹമ്മദ് സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യവാനായി പരിചയപ്പെടുത്ത പ്പെടുന്നതുമാണ്. 9: 73; 38: 78; 98: 6 വിശദീകരണം നോക്കുക.