( അത്ത്വാരിഖ് ) 86 : 10
فَمَا لَهُ مِنْ قُوَّةٍ وَلَا نَاصِرٍ
അപ്പോള്‍ അവന് യാതൊരു ശക്തിയോ സഹായിയോ ഉണ്ടാവുകയില്ല.
ഇവിടെ അദ്ദിക്ര്‍ ഇല്ലാതെ സ്വയം പര്യാപ്തരെന്ന് നടിച്ച് ജീവിക്കുന്ന തെമ്മാടികളു ടെയും സംഘബലത്തില്‍ പുളകം കൊള്ളുന്നവരുടേയും വിധിദിവസത്തെ നിസ്സഹാ യാവസ്ഥയാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. 38: 62-64; 72: 24; 82: 19 വിശദീകര ണം നോക്കുക.