( അത്ത്വാരിഖ് ) 86 : 14

وَمَا هُوَ بِالْهَزْلِ

അല്ലാതെ ഇത് ഒരു തമാശയൊന്നുമല്ല.

ഗ്രന്ഥം മുന്നറിയിപ്പു നല്‍കുന്ന കാര്യങ്ങളെല്ലാം തന്നെ സ്പഷ്ടവും നടപ്പില്‍ വരാ നുള്ളതും തന്നെയാണ്. അല്ലാതെ തമാശയോ ഭള്ള് പറച്ചിലോ അല്ല. എന്നാല്‍ സ്വര്‍ഗത്തി ലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അത് പരിഗണിച്ച് ജീവിതം ക്ര മപ്പെടുത്തുകയുള്ളൂ. പിശാചിന്‍റെ സംഘത്തില്‍ പെട്ട എല്ലാ ഓരോ ആയിരത്തിലും തൊ ള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും വിധിദിവസത്തെ അവഗണിച്ച് 3: 187 ല്‍ പറഞ്ഞ പ്രകാരം നാഥന്‍റെ ഗ്രന്ഥത്തെ അവരുടെ പുറകിലേക്ക് എറിയുകയാണ് ചെയ്യുന്നത്. 56: 79-82; 68: 9 വിശദീകരണം നോക്കുക.