( ഗാഷിയഃ ) 88 : 17
أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ
അപ്പോള്‍ അവര്‍ ഒട്ടകത്തിലേക്ക് നോക്കിയിട്ടില്ലേ, അത് എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന്.
മരുഭൂമിയിലെ കപ്പല്‍ എന്ന് അറിയപ്പെടുന്ന ഒട്ടകത്തിന്റെ ശരീരപ്രകൃതി ശരിക്കും നിരീക്ഷിച്ചറിഞ്ഞ് അത് വളരുന്ന പരിതസ്ഥിതികള്‍ക്ക് അനുകൂലമായി ജീവിക്കാനുതകുന്ന ശരീരഘടനയോടുകൂടി അതിനെ സൃഷ്ടിച്ചവന്റെ സൃഷ്ടിവൈഭവത്തെ കണ്ടെത്താനും അവനെ ഏകനായി അംഗീകരിക്കാനുമാണ് സൂക്തം ആവശ്യപ്പെടുന്നത്. വിശ്വാസികള്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുകയോ വായിച്ചുകേള്ക്കുകയോ ചെയ്യുമ്പോള്‍ 'എല്ലാതരം സൃഷ്ടിപ്പുകളും അറിയുന്ന നാഥന് അതീവ പരിശുദ്ധനാണ്' എന്ന് ആത്മാവുകൊണ്ട് പ്രതികരിക്കുന്നതാണ്. 3: 190-191; 7: 185; 36: 71-73, 81 വിശദീകരണം നോക്കുക.