( ഫജ്ര്‍ ) 89 : 5

هَلْ فِي ذَٰلِكَ قَسَمٌ لِذِي حِجْرٍ

അതിലെല്ലാം കാര്യബോധമുള്ളവന് സത്യം ദൃഢീകരിക്കുന്നതിന് വകയില്ലെയോ?

മനുഷ്യരുമായി നേരിട്ട് ബന്ധമുള്ളതും ഇല്ലാത്തതുമായ വിവിധ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ ജീവിതലക്ഷ്യം ഉള്‍കൊള്ളാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ധാരാളം തെളിവുകളില്ലെയോ എന്നാണ് ചോദിക്കുന്നത്. പ്രഭാതം വിടരുന്നതോടെ രണ്ട് ആത്മാവുകളായി ജീവിക്കുന്ന ആണും പെണ്ണും രാത്രിസമയങ്ങളില്‍ ഇണ ചേരുന്നതിലൂടെ ഒരൊറ്റ ആത്മാവായി മാറുന്നതും, അതിലൂടെ ആണ്‍ബീജവും പെണ്‍ ബീജവും കൂടിച്ചേര്‍ന്ന് ഒറ്റ കോശമായി വളര്‍ന്ന് പുതിയ സന്താനം ഉണ്ടാകുന്നതും അവ ആണ്‍, പെണ്‍ എന്നിങ്ങനെ വീണ്ടും ഇരട്ടകളായി വേര്‍തിരിയുന്നതിലും ശേഷം പുത്രപൗത്രന്‍മാരായി തലമുറകള്‍ രൂപപ്പെടുന്നതിലുമെല്ലാം ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന് സ്രഷ്ടാവിനെ കണ്ടെത്താന്‍ വേണ്ടുവോളം തെളിവുകളില്ലെയോ എന്നുമാണ് ചോദിക്കുന്നത്. 16: 72; 30: 21; 35: 27-28; 86: 5-7 വിശദീകരണം നോക്കുക.