( അത്തൗബ ) 9 : 9

اشْتَرَوْا بِآيَاتِ اللَّهِ ثَمَنًا قَلِيلًا فَصَدُّوا عَنْ سَبِيلِهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ

അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കൊണ്ട് കുറഞ്ഞ വില വാങ്ങുകയും അങ്ങനെ അവന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് അവരെ തടയുകയും ചെയ്യുന്നു, നിശ്ചയം അവര്‍ എത്രമാത്രം മോശപ്പെട്ട പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്!

അല്ലാഹുവിന്‍റെ മാര്‍ഗ്ഗം അദ്ദിക്ര്‍ തന്നെയാണ്. തെമ്മാടികളായ കപടവിശ്വാസിക ള്‍ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് മനുഷ്യരെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുന്നതാണ്. ആത്മാവിനെ പരിഗണിക്കാത്ത അക്രമികളായ ഇക്കൂട്ടര്‍ അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചും സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും നാഥന്‍റെ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നവരാണ്. അതുകൊണ്ട് 4: 140 ല്‍ വിവരിച്ച പ്രകാരം അവരും അവരുടെ ശ്രോതാക്കളായ കാഫിറുകളും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയും അതിന് കുറഞ്ഞ വില വാങ്ങുകയും ചെയ്യുന്ന അവര്‍ അവരുടെ വയറുകളില്‍ തീ നിറക്കുന്നവരാണെന്ന് 2: 174 ല്‍ വിവരിച്ചിട്ടുണ്ട്. 63: 2 അവസാനിക്കുന്നതും നിശ്ചയം അവര്‍ എത്ര മോശപ്പെട്ട പ്രവൃത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ആശയത്തോടുകൂടിയാണ്. 2: 159-161; 3: 187; 6: 26 വിശദീകരണം നോക്കുക.