فَكُّ رَقَبَةٍ
പിരടിയെ സ്വതന്ത്രമാക്കലാണ് അത്.
പിരടിയെ സ്വതന്ത്രമാക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് അടിമ മോചനമാണ്. ആദ്യ കാലഘട്ടങ്ങളില്‍ അടിമ മോചനത്തിന് പണം ചെലവഴിച്ചുകൊണ്ടാണ് പിരടിയെ സ്വതന്ത്രമാക്കിയിരുന്നതെങ്കില്‍ ഇന്ന് മനുഷ്യര്‍ അവരവരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും സ്രഷ്ടാവിനെ തിരിച്ചറിയാനും അതുവഴി മനുഷ്യരുടെ ഐക്യം സ്ഥാപിതമാകാനും ശാന്തിയും സമാധാനവും നിലവില്‍ വരാനുമുള്ള അറിവായ അദ്ദിക്ര്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ലോകരില്‍ പ്രചരിപ്പിക്കുന്നതിന് പണം ചിലവഴിച്ചുകൊണ്ട് 17: 13-14 ല്‍ വിവരിച്ച പ്രകാരം പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ വിധിദിവസം വായിക്കാന്‍ കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ കൊത്തിവെക്കുന്നവരാണ് പിരടിയെ സ്വതന്ത്രമാക്കുന്നവര്‍. അതുമാത്രമാണ് ഇന്ന് മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളായ തീവ്രവാദം, വര്‍ണ്ണവിവേചനം, ലിംഗവിവേചനം, വര്‍ഗീയവാദം തുടങ്ങി മനുഷ്യനെ പരസ്പരം ഭിന്നിപ്പിക്കുകയും സ്വാതന്ത്ര്യം നിഷേധിച്ച് ചങ്ങലകളില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നതിനെതിരെ മനുഷ്യനെ സംസ്കരിക്കാനുള്ള ഏക ആയുധം. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ അവരുടെ കര്‍മരേഖയില്‍ കൊത്തിവെച്ചത് വായിക്കുമ്പോള്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ വിവരിച്ചിട്ടുണ്ട്. 7: 156-158; 36: 8-9; 74: 38-56 വിശദീകരണം നോക്കുക.