( അല്ലൈല് ) 92 : 8
وَأَمَّا مَنْ بَخِلَ وَاسْتَغْنَىٰ
ആരാണോ പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ചെയ്തത്,
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ സ്രഷ്ടാവ് ഏല്പിച്ച എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന്റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുക എന്നതാണ് ജീവിത ലക്ഷ്യം. അത് മറന്നുകൊണ്ട് ഏറ്റവും വലിയ ഐശ്വര്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ എന്റെ കാര്യം നോക്കാന്‍ ഞാന്‍ തന്നെ ഏറ്റവും മതിയായവനാണ് എന്ന് സ്വയം പര്യാപ്തത നടിക്കുന്നത് അവനും. 64: 6; 96: 7 വിശദീകരണം നോക്കുക.