( 1 ) അല്‍ ഫാത്തിഹ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(1) അല്‍ ഫാത്തിഹ

ഗ്രന്ഥത്തിന്‍റെ ആമുഖമാണ് സൂറത്ത് ഫാത്തിഹ. അത് മക്കയിലാണ് അവതരിച്ചത്. ഫാത്തിഹയാണ് ഏറ്റവും മഹത്തായ സൂറത്തെന്ന് പ്രപഞ്ചനാഥന്‍ തന്‍റെ പ്രവാചകനിലൂ ടെ പഠിപ്പിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുവരുന്ന ഏഴ് സൂക്തങ്ങളും മഹത്തായ ഗ്രന്ഥവും നിനക്ക് നല്‍കിയിട്ടുണ്ട് എന്ന് 15: 87 ല്‍ പറഞ്ഞിട്ടുണ്ട്. ആവര്‍ത്തിച്ചുവരുന്ന ഏഴ് സൂക്തങ്ങളെ ഉ മ്മുല്‍ കിതാബ് അഥവാ ഗ്രന്ഥത്തിന്‍റെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഗ്രന്ഥത്തിന്‍റെ മൊത്തം സന്ദേശം ഈ ഏഴ് സൂക്തങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഫാത്തിഹയും സൂ റത്ത് ബഖറയിലെ അവസാനത്തെ രണ്ട് സൂക്തങ്ങളും മറ്റു പ്രവാചകന്മാര്‍ക്കൊന്നും ന ല്‍കപ്പെടാത്ത, അന്ത്യപ്രവാചകനായ മുഹമ്മദിന് മാത്രം നല്‍കപ്പെട്ട രണ്ട് പ്രകാശങ്ങളാണ്. പ്രവാചകന്‍റെ ആകാശാരോഹണ നാളില്‍ സ്വര്‍ഗത്തില്‍ വെച്ച് പ്രവാചകന് നല്‍കപ്പെട്ടതാണ് ഈ രണ്ട് പ്രകാശങ്ങളും. 

 അടിമ 1: 5 ലൂടെ ഉടമയോട് സന്മാര്‍ഗം ചോദിക്കുന്നതിന് മറുപടിയായി നല്‍കപ്പെട്ട സന്മാര്‍ഗമാണ് 2: 1 മുതല്‍ 114: 6 വരെയുള്ള സൂക്തങ്ങള്‍. ഗ്രന്ഥത്തിലെ 6236 സൂ ക്തങ്ങളും 23 വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായി അവതരിപ്പിക്കപ്പെട്ടതാണ്.

നീ ഗ്രന്ഥം വായിക്കുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക എന്ന 16: 98 ന്‍റെ കല്‍പനയനുസരിച്ച് പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ത്ഥി ച്ചിരുന്നു:

 എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമായ അല്ലാഹുവിനെക്കൊണ്ട് ശപിക്കപ്പെട്ട പിശാചിന്‍റെ പ്രലോഭനത്തെത്തൊട്ടും ഭയപ്പെടുത്തലിനെത്തൊട്ടും മന്ത്രം, മാരണം പോലുള്ള ക്ഷുദ്രപ്രവര്‍ത്തനങ്ങളെത്തൊട്ടും ഞാന്‍ അഭയം തേടുന്നു.

ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടതിനു ശേഷം 23: 97-98 ല്‍ കല്‍പ്പിച്ചപ്രകാരം പിശാചില്‍ നിന്ന് ശരണം തേടേണ്ടത് ഇങ്ങനെയാണ്:

 എന്‍റെ നാഥാ! പിശാചുക്കളുടെ പ്രലോഭനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് ശര ണം തേടുന്നു, എന്‍റെ നാഥാ, അവര്‍ എന്നെ സമീപിക്കുന്നതിനെത്തൊട്ടും ഞാന്‍ നിന്നോട് ശരണം തേടുന്നു.

 മനുഷ്യരില്‍ ആദ്യനായ ആദമിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ നാഥന്‍ കല്‍പിച്ചപ്പോള്‍ ജിന്നില്‍ പെട്ട ഇബ്ലീസ് സാഷ്ടാംഗം പ്രണമിച്ചില്ല. അപ്പോള്‍ നാഥന്‍ അവനെ ശപിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് ഇബ്ലീസ് പിശാചായി മാറിയത്. അവന്‍ ചോദിച്ചു: 'എന്‍റെ നാഥാ, നീ ഉദ്ദേശിച്ചതുകൊണ്ടുതന്നെയല്ലേ ഞാന്‍ പ്രണമിക്കാതിരുന്നത്, അതുകൊണ്ട് അവരെ പുനസൃഷ്ടിക്കുന്ന നാള്‍ വരെ എനിക്ക് നീ അവസരം നല്‍കിയാലും'. നാഥന്‍ പറഞ്ഞു: 'ദീന്‍ നടപ്പിലാവു ന്ന നാള്‍ വരെ നിനക്ക് അവസരം തന്നിരിക്കുന്നു'. ദീന്‍ നടപ്പിലാകുന്ന നാള്‍ വരെ എ ന്നതുകൊണ്ടുദ്ദേശിക്കുന്നത് പിശാച് മനുഷ്യരൂപത്തില്‍ മസീഹുദ്ദജ്ജാലായി വന്നശേഷം ഈസാ രണ്ടാമതുവന്ന് അവനെ വധിക്കുന്ന ദിനം വരെ എന്നാണ്. 4: 158-159 വിശദീകരണം നോക്കുക. പിശാച് പറഞ്ഞു: നാഥാ, നീ എന്നെ നഷ്ടപ്പെട്ടവനാക്കിയല്ലോ! അപ്പോ ള്‍ ഞാന്‍ അവര്‍ക്ക് ഭൂമിയിലെ ജീവിതം അലങ്കാരമാക്കി കാണിച്ചുകൊടുക്കുകയും നിന ക്ക് വേണ്ടി മാത്രം ജീവിക്കുന്ന നിന്‍റെ പ്രത്യേകക്കാരായ അടിമകളെ ഒഴിച്ചുള്ളവരെയെ ല്ലാം ഞാന്‍ പാട്ടിലാക്കുകയും ചെയ്യും. നാഥന്‍ പറഞ്ഞു: ഇതാണ് എന്‍റെ പക്കലുള്ള നേ രെച്ചൊവ്വെയുള്ള പാത, ജീവിതലക്ഷ്യം നഷ്ടപ്പെട്ട് നിന്നെ പിന്‍പറ്റുന്നവരുടെ മേലിലല്ലാതെ നിനക്ക് യാതൊരു സ്വാധീനവും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ നിന്നോടും നി ന്നെ പിന്‍പറ്റുന്നവരോട് മുഴുവനും വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകകുണ്ഠമാണ്. 

 അതുകൊണ്ട് ആരാണോ 43: 36-39 ല്‍ പറഞ്ഞ തന്‍റെ ജിന്നുകൂട്ടുകാരനെ 2: 119; 10: 108; 39: 41, 69, 75 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ കൊണ്ട് വി ശ്വാസിയാക്കി മാറ്റി 31: 30 ല്‍ പറഞ്ഞ സത്യമായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നത്, അവര്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. അവര്‍ മാത്രമാണ് അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഉപയോഗപ്പെടുത്തുന്നവര്‍. 

 ഓര്‍മിക്കുക! പിശാച് മനുഷ്യനെ ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനി നെത്തൊട്ടോ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം പഠിക്കുന്നതിനെത്തൊട്ടോ തടയുകയില്ല, എന്നാല്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കുന്നതില്‍ നിന്നും കേള്‍ക്കുന്നതില്‍ നിന്നുമാണ് പിശാച് തടയുക. അറബി ഖുര്‍ആന്‍ വായിക്കുന്ന കാഫിറുകളും ഫാജിറുകളും അക്രമികളുമായ ഫുജ്ജാറുകള്‍ വിധിദിവസം 'ഇന്നാലിന്നവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിനുശേഷം എന്നെ അ തില്‍ നിന്ന് തടഞ്ഞത്! പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എ ന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചു: "നീ ഗ്രന്ഥം വായിക്കുക, നിന്‍റെ ഹൃദയം വായനയുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍; അവ രണ്ടും ഭിന്നിച്ചാല്‍ നീ വായന നിര്‍ത്തി എഴുന്നേറ്റ് പോവുകയും ചെയ്യുക." ഗ്രന്ഥം നിനക്ക് അനുകൂല പ്രമാണമാണ്, അല്ലെങ്കില്‍ എതിര്‍ പ്രമാണമാണ് എന്നും ഗ്രന്ഥം നിനക്കുവേണ്ടി വാദിക്കുന്നതാണ്, അല്ലെങ്കില്‍ നിനക്ക് എതിരായി വാദിക്കുന്നതാണ് എന്നും; ജനങ്ങളില്‍ ഏറ്റവും തിന്മയേറിയവന്‍ ഗ്രന്ഥം വായിക്കുന്ന ഫാജിറാണ് എന്നും അതുവഴി അവന്‍ വില്ലില്‍ നി ന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുന്നതാണ് എന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. നാഥന്‍റെ സംസാരവും അവന്‍റെ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ട് എന്നിരിക്കെ അതിന് തയ്യാറാകാതെ അറബിഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും സൂക്തങ്ങളുടെ അര്‍ത്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാഫിറുകളും അടങ്ങിയ ഫു ജ്ജാറുകളായ കുഫ്ഫാറുകള്‍ക്കെതിരായി അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് ത ള്ളിവിടുകയാണ് ചെയ്യുന്നത്. എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ഫുജ്ജാറുകളുടെ പട്ടിക 83: 7 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. സിജ്ജീനിലുള്ള തന്‍റെ പട്ടിക സ ത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേ ക്ക് മാറ്റുന്നവരാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍. 

 ഓര്‍മിക്കുക! ഗ്രന്ഥം വായിക്കുമ്പോള്‍ ബിസ്മി ചൊല്ലാന്‍ കല്‍പിച്ചിട്ടില്ല, എന്നാ ല്‍ ശപിക്കപ്പെട്ട പിശാച് അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ നിന്ന് തടയുമെന്നതിനാല്‍ അവനെത്തൊട്ട് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന നാഥനോട് അഭയം തേ ടാന്‍ സൂക്തത്തിലൂടെ കല്‍പിച്ചിട്ടുണ്ട്. 

 നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

ഇത് ഗ്രന്ഥത്തില്‍ ഒരു സൂക്തമായി വന്നിട്ടില്ല, എന്നാല്‍ 27: 30 ല്‍ ഒരു സൂക്തഭാഗമാ യി ഇത് വന്നിട്ടുണ്ട്. നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊ ണ്ടാണ് വിശ്വാസികള്‍ എല്ലാ പ്രവൃത്തികളും ആരംഭിക്കേണ്ടത്. പ്രപഞ്ചനാഥന്‍ തന്‍റെ പ്രവാചകനിലൂടെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്: അല്ലാഹുവിന്‍റെ സ്മരണയോടുകൂടി നിലകൊള്ളുന്നവന് ഭൂമിയിലോ ആകാശങ്ങളിലോ എവിടെയും ഒരിക്കലും ഒരു ആപത്തും വരികയില്ല; അ വനാകട്ടെ, എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണ്. കക്കൂസില്‍ പ്രവേശിക്കുക, ഇണചേരുക, ഭക്ഷണം കഴിക്കുക, വാഹനത്തില്‍ കയറുക, വീട്ടില്‍ നിന്ന് പുറത്തിറങ്ങുക, കണ്ണാടി നോക്കുക തുടങ്ങി ഏത് പ്രവൃത്തി ചെയ്യുമ്പോഴും അല്ലാഹുവിന്‍റെ നാ മം കൊണ്ട് ഞാന്‍ ആരംഭിക്കുന്നു എന്ന് ആത്മാവുകൊണ്ട് സ്മരിക്കണം. അല്ലാതെ മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനുവേണ്ടി ബിസ്മി നാവുകൊണ്ട് ഉച്ചരിക്കാവുന്നതല്ല. അ ല്ലാഹുവിന്‍റെ നാമം ഹൃദയത്തില്‍ സ്മരിക്കാത്ത ബലികര്‍മ്മമാകട്ടെ, നമസ്കാരമാകട്ടെ, മറ്റേത് പ്രവൃത്തിയാകട്ടെ, അത് പിശാചിനുള്ളതായി മാറുന്നതാണ്. ഹൃദയത്തില്‍ അ ല്ലാഹുവിന്‍റെ സ്മരണയില്ലാതെ നാവുകൊണ്ട് ബിസ്മി ചൊല്ലിയാലും ആ പ്രവൃത്തി പിശാചിനുള്ളതായി മാറുന്നതാണ്.

 ബുദ്ധിമാന്മാര്‍ അവരുടെ എല്ലാ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളി ലും അല്ലാഹുവിനെ സ്മരിക്കുന്നവരാണെന്ന് 3: 190-191 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനെ വളരെ വിനീതനായിക്കൊണ്ടും ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും വാക്കുകള്‍ ഉച്ചരിക്കാതെ ആത്മാവുകൊണ്ട് പ്രഭാത പ്രദോഷങ്ങളില്‍ സ്മരിക്കണമെന്ന് 7: 205 ല്‍ പ്രവാചകനോടും അതുവഴി വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്.