( അല്‍ ഫാത്തിഹ ) 1 : 6

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ

നിന്‍റെ അനുഗ്രഹം വര്‍ഷിച്ചവരുടേതായ പാതയില്‍.

നാഥന്‍റെ കാരുണ്യവും ഔദാര്യവുമായ അദ്ദിക്റിന്‍റെ പാതയാണ് സ്വര്‍ഗത്തിലേക്കു ള്ള നേരെച്ചൊവ്വെയുള്ള ഏകപാത. ആ പാതയില്‍ തന്നെയാണ് ദിവ്യബോധനം നല്‍ക പ്പെട്ട നബിമാരും സന്ദേശം നല്‍കപ്പെട്ട പ്രവാചകന്മാരും നിലകൊണ്ടത്. അഥവാ 4: 68- 69 ല്‍ വിവരിച്ച ദിവ്യബോധനം ലഭിച്ചിരുന്ന നബിമാര്‍, സത്യമായ അദ്ദിക്റിനെ സത്യ പ്പെടുത്തി ജീവിച്ചിരുന്ന സത്യസന്ധന്മാര്‍, നാഥന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വഹിച്ച വര്‍, സജ്ജനങ്ങള്‍ തുടങ്ങിയവര്‍ നിലകൊണ്ടിരുന്ന നേരെച്ചൊവ്വെയുള്ള പാതയാണ് നാഥന്‍റെ അനുഗ്രഹം വര്‍ഷിച്ചവരുടേതായ പാത. 57: 19 ല്‍, ആരാണോ അല്ലാഹുവിനെ ക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും വിശ്വസിച്ചവരായത്, അക്കൂട്ടര്‍ തന്നെ യാണ് തന്‍റെ നാഥന്‍റെ പക്കല്‍ സത്യപ്പെടുത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നവരും, അവര്‍ ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവും ഉണ്ട്; കാഫിറുകളായവരും നമ്മുടെ സൂക്തങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് ജ്വലിക്കുന്ന നരകത്തിന്‍റെ സഹവാസികള്‍ എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ ഷങ്ങള്‍ക്കുശേഷം 3: 7-10 ല്‍ വിവരിച്ച പ്രകാരം ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമോ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള രക്തസാക്ഷ്യം വ ഹിക്കലോ ഇല്ല. എന്നാല്‍ ഒറ്റപ്പെട്ട വിശ്വാസി 41: 41-43 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അ ദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളോടും അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എ ന്നീ സൂക്തങ്ങളിലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 2: 143; 22: 78 എന്നീ സൂക്തങ്ങളില്‍ പറ ഞ്ഞ പ്രകാരം അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ള പ്രവാചകന്‍റെ ജീവിതം ജനങ്ങളില്‍ സാക്ഷ്യ പ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതി നാല്‍ ഒറ്റപ്പെട്ട വിശ്വാസി ഇന്ന് 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് 32: 4 ല്‍ പറഞ്ഞ പ്രകാരം 'പ്രപഞ്ചനാഥനായ അല്ലാഹുവി നെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ത ന്നെ ഇല്ല' എന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്ന അദ്ദിക്ര്‍ എത്തിച്ചുകൊടുത്തു കൊണ്ട് നാഥനെ സഹായിക്കുകയാണ് വേണ്ടത്. അപ്പോള്‍ നാഥന്‍ അവരെയും സഹായി ക്കുന്നതാണ്. 

ആദ്യപ്രവാചകനായ നൂഹ് മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ടത് സത്യവും തെളിവുമായ ഒറ്റ ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് എന്നും അത് അവതരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനെക്കൂടാതെ നിങ്ങള്‍ക്ക് സേവിക്കാന്‍ മറ്റൊരു ദൈവവുമില്ല എന്ന് പഠിപ്പിക്കാനാണെന്നും 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. ആദ്യ മനുഷ്യനായ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള എല്ലാ വിശ്വാസികളും 5: 55-56; 58: 22 സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാസിയായ അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ പെട്ടവരാണ്. പ്രസ്തുത സംഘത്തില്‍ പെടാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളായ കുഫ്ഫാറുകളും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവ രാണ്. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞി ട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെചൊവ്വായ പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവും അവന്‍റെ പ്രവാചകന്‍മാരും വിശ്വാസികളും ഉള്‍പ്പെട്ട അല്ലാഹുവിന്‍റെ സംഘത്തിനാണ് അന്തിമ വിജയമെന്ന് 5: 56 ലും; അല്ലാഹുവിനും അവ ന്‍റെ പ്രവാചകനും വിശ്വാസികള്‍ക്കുമാണ് പ്രതാപമെന്നും എന്നാല്‍ കപടവിശ്വാസികള്‍ അത് തിരിച്ചറിയുകയില്ല എന്ന് 63: 8 ലും പറഞ്ഞിട്ടുണ്ട്. 

സത്യസന്ധന്മാര്‍: സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവരാണ് സത്യസ ന്ധന്മാരെന്നും അക്കൂട്ടരാണ് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരെന്നും 39: 33-34 ല്‍ പ റഞ്ഞിട്ടുണ്ട്. നിശ്ചയം ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥനെക്കൊണ്ടും അവന്‍റെ പ്രവാചക നെക്കൊണ്ടും വിശ്വസിച്ചിട്ടുള്ളവരും പിന്നെ അതില്‍ യാതൊരു ചാഞ്ചാട്ടമില്ലാത്തവരും തങ്ങളുടെ സമ്പത്തുകൊണ്ടും ആത്മാവുകൊണ്ടും നാഥന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്ര മം ചെയ്യുന്നവരുമാണ് സത്യസന്ധന്മാര്‍ എന്ന് 49: 15 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളോട് മാത്രമാണ് നമസ്കാരം കല്‍പിച്ചിട്ടുള്ളത്. അതാകട്ടെ, ദിക്രീ (അദ്ദിക്ര്‍) എന്ന ഗ്രന്ഥം നിലനിര്‍ത്താനാണ് എന്ന് 20: 14 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്താത്ത ഫു ജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'അപ്പോ ള്‍ നീ സത്യത്തെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല; എന്നാല്‍ നീ കളവാക്കുകയും പിന്തിരിഞ്ഞ് പോവുകയുമാണുണ്ടായത്' എന്ന് പറയുമെന്ന് 75: 31-32 ല്‍ പറഞ്ഞിട്ടുണ്ട്. 

സജ്ജനങ്ങള്‍: 2: 130; 16: 122; 29: 27 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് ഇബ്റാഹീം സജ്ജനങ്ങളില്‍ പെട്ടവനായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. എന്നെ നീ സജ്ജനങ്ങ ളില്‍ പ്രവേശിപ്പിക്കേണമേ എന്ന് യൂസുഫ് പ്രാര്‍ത്ഥിച്ചതായി 12: 101 ലും; എന്നെ നീ നി ന്‍റെ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ എന്ന് സുലൈമാന്‍ പ്രാര്‍ത്ഥിച്ചതായി 27: 19 ലും പറഞ്ഞിട്ടുണ്ട്. ആരാണോ വിശ്വസിയാവുകയും ആ വിശ്വാസം ജനങ്ങള്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുക യും ചെയ്യുന്നത്, അവരെ നാം സജ്ജനങ്ങളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും എന്ന് 29: 9 ലും; നിശ്ചയം വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടു ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് കരയിലെ ഏ റ്റവും ഉത്തമ ജീവികള്‍, അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കലുള്ള പ്രതിഫലം താഴ്ഭാഗ ങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യാനുഗ്രഹ സ്വര്‍ഗപ്പൂന്തോപ്പുകളാണ്, അവര്‍ അതില്‍ എന്നെന്നും നിത്യവാസികളാണ്, നാഥന്‍ അവരെത്തൊട്ടും അവര്‍ നാഥ നെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അതുതന്നെയാണ് തന്‍റെ നാഥനെ ഭയപ്പെടുന്നവനു ള്ളത് എന്ന് 98: 7-8 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം ഭൂമി അനന്തരമെടുക്കുക എന്‍റെ സജ്ജന ങ്ങളായ അടിമകളാണെന്ന് 21: 105 ലും; നിശ്ചയം എന്‍റെ സംരക്ഷകന്‍ ഗ്രന്ഥം അവതരിപ്പി ച്ച അല്ലാഹുവാണ്, അവന്‍ സജ്ജനങ്ങളെ തെരഞ്ഞെടുക്കുന്നവനുമാണ് എന്ന് 7: 196 ലും പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും നബിമാരും സജ്ജനങ്ങളില്‍ പെട്ടവരായിരുന്നു. വിശ്വാസി അവന്‍റെ ആത്മാവുകൊണ്ട് എപ്പോഴും, പ്രത്യേകിച്ച് തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി 'നാഥാ! നിന്‍റെ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ നിന്‍റെ സജ്ജനങ്ങളായ അടിമകളില്‍ പ്രവേശിപ്പിക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നതാണ്.