( 10 ) യൂനുസ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(10) യൂനുസ്

യൂനുസ് നബിയുടെ ജനതയെക്കുറിച്ച് പരാമര്‍ശിക്കുന്ന 98-ാം സൂക്തത്തില്‍ നിന്നാണ് സൂറത്തിന് യൂനുസ് എന്ന പേര് വന്നിട്ടുള്ളത്. അല്ലാതെ യൂനുസിന്‍റെ ചരിത്രം സൂറത്തിന്‍റെ പ്രതിപാദ്യവിഷയമല്ല. ഉള്ളടക്കത്തില്‍ നിന്നും പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ അന്തിമഘട്ടത്തിലാണ് ഇത് അവതരിച്ചതെന്ന് മനസ്സിലാക്കാം. മക്കയില്‍ പ്രവാചകനോടും അനുയായികളോടുമുള്ള കാഫിറുകളുടെ ശത്രുത സഹിക്കാന്‍ കഴിയാതായ അവസരത്തില്‍ യൂനുസ് നബിയുടെയും ജനതയുടെയും ചരിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രവാചകനെയും അനുയായികളെയും സമാധാനിപ്പിക്കുകയും അവിവേകികളായ കാഫിറുകളെ താക്കീത് ചെയ്യുകയുമാണ്.

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള സര്‍വ്വവസ്തുക്കളെയും സൃഷ്ടിക്കുക യും സംരക്ഷിക്കുകയും ചെയ്യുന്നവനും അവയെ നശിപ്പിക്കാന്‍ അധികാരമുള്ളവനുമാ യ അല്ലാഹുതന്നെയാണ് നിങ്ങളുടെയും ഉടമ. സൂര്യനെയും ചന്ദ്രനെയും കണക്കനുസരിച്ച് വിധേയമാക്കുകയും രാവിനെയും പകലിനെയും മാറിമാറി വരുത്തുകയും ചെയ്യുന്ന ത് സൂക്ഷ്മാലുക്കള്‍ക്ക് പാഠമുള്‍ക്കൊള്ളാന്‍ വേണ്ടിയാണ്. പരലോകത്തേക്ക് വേണ്ടി സ്വര്‍ഗം പണിയാനാണ് ഭൂമിയില്‍ മനുഷ്യരെ അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ആ ബോധ ത്തില്‍ ജീവിക്കുന്നവരുടെ എപ്പോഴുമുള്ള പ്രാര്‍ത്ഥന: 'നിശ്ചയം സര്‍വ്വസ്തുതിയും സര്‍ വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാകുന്നു' എന്നായിരിക്കും. ചിന്തയില്ലാത്ത, ഭ്രാന്തന്‍മാരായ ജനങ്ങളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്, അവര്‍ക്കുശേഷം നിങ്ങളെ ഭൂമിയി ലെ പ്രതിനിധികളാക്കിയത് നിങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കി ക്കാണാനാണ്.അദ്ദിക്ര്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുമ്പോള്‍ നാഥനുമായി കണ്ടുമുട്ടി ഐഹിക ജീവിതത്തെക്കുറിച്ച് ഉത്തരം പറയണമെന്ന് ബോധമില്ലാത്ത കാഫിറുക ള്‍: 'ഇതല്ലാത്ത ഒരു വായന കൊണ്ടുവരിക, അല്ലെങ്കില്‍ ഇതില്‍ മാറ്റം വരുത്തുക!' എന്ന് പറയുമെന്നും, അതിന് മറുപടിയായി 'മാറ്റിമറിക്കാന്‍ ഇത് എന്നില്‍ നിന്നുള്ളതല്ല, ഉടമ എന്നിലൂടെ സംസാരിക്കുകയാണ്-നിങ്ങള്‍ ചിന്തിക്കുന്നില്ലേ!' എന്ന് പറയാനാണ് പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നത്. ഇത്തരം അക്രമികള്‍ക്ക് അവര്‍ സമ്പാദിച്ചതിന്‍റെ ഫലമായി നരകക്കുണ്ഠം സങ്കേതമായി ലഭിക്കുമെന്നും താക്കീത് ചെയ്തിട്ടുണ്ട്.

ആദ്യത്തില്‍ ഒറ്റ സമുദായമായിരുന്ന മനുഷ്യര്‍ ക്രമേണ ഭിന്നിക്കുകയും വിവിധ സ മുദായങ്ങളായിത്തീരുകയുമാണ് ഉണ്ടായത്.അപ്പോള്‍ അവരെ ഒറ്റ സമുദായമായി വീണ്ടും ഒന്നിപ്പിക്കാനും സമാധാനഗേഹത്തില്‍ പ്രവേശിപ്പിക്കത്തക്കവണ്ണം ഇവിടെ ജീവിതം നയിപ്പിക്കാനുമാണ് അന്ത്യപ്രവാചകനായ മുഹമ്മദിനെ ഗ്രന്ഥവും കൊണ്ട് നിയോഗിച്ചത്. ഗ്ര ന്ഥത്തിന്‍റെ വെളിച്ചത്തില

ല്ലാത്ത ബന്ധങ്ങളെല്ലാം പരലോകത്ത് പരസ്പരം ശത്രുതയിലായിരിക്കുമെന്നും ഓരോ ആത്മാവും സമ്പാദിച്ചത് അവര്‍ക്ക് വെളിവാക്കിക്കൊടുക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സത്യം അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികള്‍ ഇനിയൊരിക്കലും വിശ്വസിക്കുകയില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ ഗ്രന്ഥം ഒരാള്‍ക്കും കെട്ടിച്ചമച്ചു ണ്ടാക്കാന്‍ കഴിയുന്നതല്ലെന്നും ഇത് മുഹമ്മദ് കെട്ടിച്ചമക്കുന്നതാണെന്ന് അവര്‍ പറയുന്നു വെങ്കില്‍ ഇതിലുള്ളതുപോലുള്ള ഒരു സൂറത്ത് അല്ലാഹുവിനെക്കൂടാതെ നിങ്ങളെല്ലാവ രും കൂടിച്ചേര്‍ന്ന് കെട്ടിച്ചമച്ചുണ്ടാക്കി കൊണ്ടുവരിക എന്ന് വെല്ലുവിളിക്കുന്നു. സന്‍മാര്‍ ഗം ഓരോരുത്തരും ഉടമയായ അല്ലാഹുവിനോട് ചോദിച്ച് വാങ്ങേണ്ടതാണ്. അതാകട്ടെ അല്ലാഹു എക്കാലത്തും മനുഷ്യര്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ന് സന്മാര്‍ഗമായ അദ്ദിക്ര്‍ രൂ പപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ചവനും സന്‍മാ ര്‍ഗത്തിലായവനുമായിക്കഴിഞ്ഞു.

ഭൂമിയിലുള്ള എല്ലാവരും അക്രമികളായിക്കഴിഞ്ഞാല്‍ ഭൂമിയെ മാറ്റിമറിച്ച് ഗ്രന്ഥം കൊണ്ട് വിധികല്‍പിക്കുന്ന ദിവസം നടപ്പില്‍ വരുത്തുന്നതാണ്. 56-57 ല്‍, ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് അവരുടെ നാഥനില്‍ നിന്നു ള്ള സദുപദേശവും അവരുടെ നെഞ്ചുകളിലുള്ളതിന് ശമനവുമായിട്ടാണ് അവതരിപ്പിച്ചി ട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ മാത്രമാണ് അതിനെ സന്‍മാര്‍ഗവും കാരുണ്യവുമായി ഉപയോഗപ്പെടുത്തുക. ഭൂമിയിലോ ആകാശങ്ങളിലോ ഒരു ആറ്റത്തോ ളമോ അതിലേറെ ചെറുതോ വലുതോ ആയ ഒന്നുംതന്നെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്താ തെയില്ല. 10: 71 ല്‍, പ്രവാചകന്‍ നൂഹ് തന്‍റെ ജനതയെ വെല്ലുവിളിച്ചകാര്യം പ്രതിപാദിച്ചി ട്ടുണ്ട്. 74 മുതല്‍ 92 വരെയുള്ള സൂക്തങ്ങളില്‍ പ്രവാചകനായ മൂസായുടെയും ഫിര്‍ ഔനിന്‍റെയും ചരിത്രം വിവരിച്ചിരിക്കുന്നു. ഫിര്‍ഔനിന്‍റെ ശരീരം പില്‍ക്കാല ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിട്ടാണ് സൂക്ഷിച്ച് വെച്ചിട്ടുള്ളത്, എന്നാല്‍ ജനങ്ങളില്‍ അധികപേരും ദൃഷ്ടാന്തങ്ങളെത്തൊട്ട് അശ്രദ്ധരാണ്. 103 ല്‍, പ്രവാചകന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തുക നാഥന്‍റെ ബാധ്യതയാണെന്ന് പറഞ്ഞിട്ടുണ്ട്. മൊത്തം മനുഷ്യ ര്‍ക്കുള്ള സത്യമായ അദ്ദിക്ര്‍ വന്നുകഴിഞ്ഞു, അപ്പോള്‍ ആരെങ്കിലും അത് ഉപയോഗപ്പെടു ത്തി സന്‍മാര്‍ഗത്തിലായാല്‍ അതിന്‍റെ ഗുണം അവര്‍ക്കുതന്നെ, ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ അതിന്‍റെ ദോഷവും അവരവര്‍ക്ക് തന്നെ, നീ ഗ്രന്ഥം പിന്‍പറ്റുക, അല്ലാഹുവി ന്‍റെ വിധിക്കുവേണ്ടി ക്ഷമിച്ചിരിക്കുകയും ചെയ്യുക എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 109 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നത്.