( യൂനുസ് ) 10 : 101

قُلِ انْظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَا تُغْنِي الْآيَاتُ وَالنُّذُرُ عَنْ قَوْمٍ لَا يُؤْمِنُونَ

നീ പറയുക: നിങ്ങള്‍ ആകാശങ്ങളിലും ഭൂമിയിലുമുള്ളത് എന്തൊന്നാണോ അതൊന്ന് നോക്കിക്കാണുക, വിശ്വസിക്കാത്തവരായ ജനത്തെത്തൊട്ട് ദൃഷ് ടാന്തങ്ങള്‍കൊണ്ടും താക്കീതുകള്‍കൊണ്ടും ഒരു പ്രയോജനവും ലഭിക്കു കയുമില്ല.

മുഹമ്മദിന്‍റെ പ്രവാചകത്വം സത്യമാണെന്ന് ഉറപ്പുവരുത്താന്‍ പറ്റിയ ദിവ്യാത്ഭുത ങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരിക, എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കാം എന്ന് പറയുന്നവര്‍ ക്കുള്ള മറുപടിയാണ് ഇത്. നിങ്ങള്‍ക്ക് വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആകാശഭൂമികളില്‍ എല്ലായിടത്തും കണക്കില്ലാത്ത ദൃഷ്ടാന്തങ്ങള്‍ പരന്നുകിടപ്പുണ്ട്. നിങ്ങള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിലൂടെ നോക്കണമെന്നുമാത്രം. 67: 3-4 ല്‍, ത ട്ടുതട്ടുകളായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ച നിഷ്പക്ഷവാന്‍റെ സൃഷ്ടിപ്പില്‍ ഒരു പോ രായ്മയും നീ കണ്ടെത്തുകയില്ല, വീണ്ടും നോക്കുക, നീ എന്തെങ്കിലും വിടവുകള്‍ കാ ണുന്നുണ്ടോ? പിന്നെ രണ്ടാമത് ഒന്നുകൂടി നോക്കുക, നിന്‍റെ കാഴ്ച നിന്നിലേക്കുതന്നെ മടുപ്പോടും നൈരാശ്യത്തോടും കൂടി മടങ്ങുന്നതാണ് എന്നുപറഞ്ഞിട്ടുണ്ട്.

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിനെയും അവന്‍ നോക്കിയിട്ടില്ലെ യോ? അവയും അവയുടെ നിഴലുകളും ഇടതും വലതുമായി അവന് സാഷ്ടാംഗം പ്രണമിക്കുന്നത്, അവര്‍ ദൈന്യത പ്രകടിപ്പിക്കുന്നവരുമാണ് എന്ന് 16: 48 ല്‍ പറഞ്ഞിട്ടുണ്ട്. ഇ ത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്നത് ഇന്ന് ഫുജ്ജാറുകളാണ്. നാഥന്‍റെ കല്‍പന ധിക്കരിച്ചുകൊണ്ട് പിശാച് ആദമിന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യാതി രുന്നതുപോലെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത യഥാര്‍ത്ഥ കാഫിറുകളായ ഇവ ര്‍ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ നിര്‍ബന്ധമായ സാഷ്ടാംഗപ്ര ണാമം നിര്‍വഹിക്കാത്തവരാണ്. ആത്മാവിനെ പരിഗണിക്കാത്ത ഈ കെട്ടജനത അവരു ടെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ ധൃതിയിലുള്ള സാഷ്ടാംഗപ്രണാമം ചെയ്യു കവഴി 22: 18 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ ബാധകമായവരാണ്. അവരെ മുന്നറിയിപ്പ് നല്‍ കലും നല്‍കാതിരിക്കലും സമമാണ്, അവര്‍ വിശ്വാസികളാവുകയില്ല എന്ന് 2: 6-7 ലും; അവരില്‍ അധികപേരും ശിക്ഷാവചനം ബാധകമായവരായതിനാല്‍ ഇനി അവര്‍ വി ശ്വാസികളാവുകയില്ല എന്ന് 36: 7 ലും പറഞ്ഞിട്ടുണ്ട്. 3: 91; 6: 111; 7: 185 വിശദീകരണം നോക്കുക.