(യൂനുസ്) 10 : 100
وَمَا كَانَ لِنَفْسٍ أَنْ تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ وَيَجْعَلُ الرِّجْسَ عَلَى الَّذِينَ لَا يَعْقِلُونَ

അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വസിക്കാന്‍ സാധിക്കുകയുമില്ല, ചിന്തിക്കാത്തവരായവരുടെ മേല്‍ അതിനെ മാലിന്യമാക്കുകയും ചെയ്തിരിക്കുന്നു. 

ഭൂമിയില്‍ നിഷേധികളും ധിക്കാരികളും ഒരിക്കലും ഉണ്ടാകരുതെന്നും എല്ലാവരും അല്ലാഹുവിനോട് വണക്കമുള്ളവരും അനുസരണശീലമുള്ളവരും ആകണമെന്നുമായിരുന്നു സ്രഷ്ടാവിന്‍റെ ഇച്ഛയെങ്കില്‍ ജനങ്ങളെ ഒന്നടങ്കം വിശ്വാസികളായി സൃഷ്ടിക്കുക എന്നത് അവന് ഒട്ടും വിഷമമുള്ള കാര്യമായിരുന്നില്ല. സൃഷ്ടിപ്പില്‍ തന്നെ എല്ലാവരുടെയും ഹൃദയങ്ങളില്‍ സന്‍മാര്‍ഗ്ഗം മാത്രം നിക്ഷേപിക്കാന്‍ അവന് സാധിക്കുമായിരുന്നു, എന്നിരിക്കെ എല്ലാവരും വിശ്വാസികളാവാത്തതില്‍ നീ മനുഷ്യരെ വെറുക്കേണ്ടതില്ല, അതിന് അവരെ നിര്‍ബന്ധിക്കേണ്ടതുമില്ല, കാരണം ദീനില്‍ നിര്‍ബന്ധമില്ല. എല്ലാഓരോ ആത്മാവിനും അതിന്‍റെ സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും നല്‍കിയിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ അവരവരെ തിരിച്ചറിഞ്ഞ് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ മനസ്സിലാക്കി ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചത് അവര്‍ വിജയിച്ചു. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ അദ്ദിക്റിനെത്തൊട്ട് അന്ധത കാണിച്ച് ജീവിതലക്ഷ്യം തിരിച്ചറിയാതെ ആരാണോ അവരവരെ നഷ്ടപ്പെടുത്തിയത് അവര്‍ പരാജയപ്പെടുകയും ചെയ്തു. രാവും പകലും പ്രബോധനം ചെയ്തിട്ട് ജനങ്ങള്‍ ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നപ്പോള്‍ പ്രവാചകന്‍ അതിയായി ദു:ഖിക്കുകയും സങ്കടപ്പെടുകയും ചെയ്തിരുന്നു. അപ്പോള്‍ യൂനുസിന്‍റെ ചരിത്രം വിവരിച്ചു കൊടുത്തുകൊണ്ട് പ്രവാചകനെ സമാധാനിപ്പിക്കുകയാണ്. 

സമ്മതപത്രം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതുകൊണ്ടല്ലാതെ ആരും വിശ്വാസിയാവുകയില്ല. വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് 40: 40 ലും, അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പടുത്താതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് 78: 29 ലും പറഞ്ഞിട്ടുണ്ട്. 2: 256 ല്‍ വിവരിച്ച പ്രകാരം ദീനിന്‍റെ കാര്യത്തില്‍ നിര്‍ബന്ധമില്ല. തന്‍റേടത്തിന്‍റെ മാര്‍ഗവും വഴികേടിന്‍റെ മാര്‍ഗവും വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കെ ആരാണോ ദുശ്ശക്തികളെ വെടിഞ്ഞ് പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ 3: 101 ല്‍ പറഞ്ഞ പ്രകാരം നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 2: 272, 286; 5: 67; 7: 150; 10: 57-58 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!