( യൂനുസ് ) 10 : 106

وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ ۖ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ

അല്ലാഹുവിനെക്കൂടാതെ നിനക്ക് ഉപകാരമോ നിനക്ക് ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത യാതൊന്നിനെയും വിളിച്ച് പ്രാര്‍ത്ഥിക്കുകയുമരുത്, നീയെ ങ്ങാനും അങ്ങനെ ചെയ്താല്‍ അപ്പോള്‍ നിശ്ചയം നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും.

കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവ തരിപ്പിച്ചിട്ടുള്ളത് എന്ന് 9: 67-68; 33: 73; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 22: 11 ല്‍, ഒരു ചാരത്തുനിന്ന് അല്ലാഹുവിനെ സേവിക്കുന്നവരും ജനങ്ങളിലുണ്ട്, അപ്പോള്‍ അവന് ഒരു നന്മ ബാധിച്ചാല്‍ അതില്‍ അവന്‍ സംതൃപ്തിയടയുന്നു, എന്നാല്‍ അവന് ഒരു നാശ മാണ് ബാധിക്കുന്നതെങ്കിലോ, അവന്‍ അവനില്‍ നിന്ന് മുഖം തിരിച്ചു പോകുകയുമായി; ഇഹവും പരവും നഷ്ടപ്പെട്ടവനാണ് അവന്‍, അതുതന്നെയാണ് വ്യക്തമായ നഷ്ടം എ ന്നും; 39: 12 ല്‍, അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നത് തനിക്ക് ഉപ ദ്രവമോ ഉപകാരമോ വരുത്താന്‍ കഴിയാത്ത ഒന്നിനെയാണ്, അത് തന്നെയാണ് വിദൂര മായ വഴികേട് എന്നും പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 8: 22; 25: 33-34 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 1: 7; 4: 117-118; 7: 194-196; 10: 17-18 വിശദീകരണം നോക്കുക.