(യൂനുസ്) 10 : 108
قُلْ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الْحَقُّ مِنْ رَبِّكُمْ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنَا عَلَيْكُمْ بِوَكِيلٍ

നീ പറയുക: ഓ മനുഷ്യരേ! നിങ്ങളുടെ നാഥനില്‍ നിന്നുള്ള 'സത്യം' നിശ്ചയം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു, അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തി സന്‍മാര്‍ഗത്തിലായത്, അപ്പോള്‍ നിശ്ചയം അവന്‍ സന്‍മാര്‍ഗത്തിലായത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അവനെത്തന്നെ വഴികേടിലാക്കിയത്, അപ്പോള്‍ നിശ്ചയം ആ വഴികേടിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ്, ഞാന്‍ നിങ്ങളുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിച്ചത്, അവന്‍/അവള്‍ മാത്രമാണ് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുക. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം അതിനെ തള്ളിപ്പറഞ്ഞ് ജീവിച്ചത്, അവന്‍/അവള്‍ നരകക്കുണ്ഠത്തിലാണ് പ്രവേശിപ്പിക്കപ്പെടുക. നിഷ്പക്ഷവാനായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിട്ടുണ്ട് എന്നിരിക്കെ ഒരുവന്‍റെ വഴികേടിന് നാഥനെയോ പിശാചിനെയോ നബിമാരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്താന്‍ സാധ്യമല്ല. 9: 33 ല്‍ വിവരിച്ച പ്രകാരം അവന്‍ തന്നെയാണ് സന്മാര്‍ഗവും യഥാര്‍ത്ഥ ജീവിതവ്യവസ്ഥയുമായ അദ്ദിക്ര്‍ കൊണ്ട് അവന്‍റെ പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്, അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെക്കാളും അത്യുന്നതങ്ങളില്‍ ആകുന്നതിനുവേണ്ടി, മുശ്രിക്കുകള്‍ക്ക് അത് എത്ര അരോചകമായിരുന്നാലും ശരി. 3: 102; 8: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസി തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ 10: 60 ല്‍ വിവരിച്ച പ്രകാരം അവരുടെ ആത്മാവിനെതിരെ മരണസമയത്തും വിധിദിവസവും നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകളെല്ലാം മിഥ്യയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ത്രാസായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന വിധിദിവസം മിഥ്യാവാദികള്‍ എല്ലാം നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 9: 82 ല്‍ വിവരിച്ച പ്രകാരം അവര്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ച്, വാദിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 119; 3: 41; 6: 104; 10: 82, 94 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!