( യൂനുസ് ) 10 : 107

وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ

അല്ലാഹു നിനക്ക് ഒരു ആപത്ത് ബാധിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അത് നീക്കിക്കളയുന്നവനായിട്ട് അവനല്ലാതെ മറ്റാരുമില്ല, അവന്‍ നിനക്ക് ഒരു ന ന്മ ഉദ്ദേശിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍റെ ഔദാര്യം നീക്കിക്കളയുന്നവ നായും ആരുമില്ല, അവന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ബാധിപ്പിക്കുന്നു, അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.

3: 101; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ ഏറ്റവും നല്ലതും ഔദാര്യവുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 4: 78-79 ല്‍ വിവരിച്ച പ്രകാരം ഒരുവന് ഏത് നന്മയും ല ഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണ്; എന്നാല്‍ ഏത് തിന്മയും ബാധിക്കുന്നത് അവനവ നില്‍ നിന്നുതന്നെയുമാണ്. അഥവാ അവന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വി ശ്വാസിയാക്കാത്തതിനാലാണ് തിന്മ ബാധിക്കുന്നത്. 2: 269; 3: 60; 4: 115; 10: 57-58 വിശദീകരണം നോക്കുക.