( യൂനുസ് ) 10 : 12

وَإِذَا مَسَّ الْإِنْسَانَ الضُّرُّ دَعَانَا لِجَنْبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَنْ لَمْ يَدْعُنَا إِلَىٰ ضُرٍّ مَسَّهُ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ

മനുഷ്യനെ ഒരു ദുരിതം ബാധിച്ചാല്‍ കിടന്നുകൊണ്ടും അല്ലെങ്കില്‍ ഇരുന്നുകൊണ്ടും അല്ലെങ്കില്‍ നിന്നുകൊണ്ടും അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും, അപ്പോള്‍ നാം അവനെത്തൊട്ട് അവന്‍റെ ദുരിതം നീക്കിക്കളഞ്ഞാലോ, അവനെ ബാധിച്ച ഒരു ദുരിതത്തിലും ഒരിക്കലും നമ്മോട് പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്നമട്ടില്‍ നടക്കുകയായി, അപ്രകാരം അതിരുകവിയുന്നവര്‍ക്ക് അവര്‍ പ്ര വര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു.

മനുഷ്യരുടെ മൊത്തത്തിലുള്ള സ്വഭാവമാണ് സൂക്തത്തില്‍ പറയുന്നത്. ദുഃഖസമയത്ത് എല്ലാവരും അല്ലാഹുവിനെ സ്മരിക്കും, എന്നാല്‍ സുഖസമയത്ത് ആരും സ്മരിക്കുകയില്ല. സുഖസമയത്തും ദുഃഖസമയത്തും ആരാണോ അല്ലാഹുവിനെ സ്മരിക്കുന്നത്, അവരാണ് വിശ്വാസികള്‍. 2: 152; 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റി നെ സത്യപ്പെടുത്തി ജീവിക്കുന്നവരാണ് അവര്‍. സര്‍വസ്വം നാഥന് സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ മാത്രമേ എല്ലാ ഓരോ കാര്യവും വിവരിച്ചിട്ടുള്ള അ ദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. 11: 17 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള ഓരോരുത്തരും സാക്ഷിയും സന്മാര്‍ഗവും കാരുണ്യവും സത്യവുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ അവര്‍ക്ക് നരകക്കുണ്ഠമാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്. 39: 8 ല്‍, മനുഷ്യന് ദുരിതം ബാധിച്ചാല്‍ അവന്‍ തന്‍റെ നാഥനിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞ് അവനോട് പ്രാര്‍ത്ഥിക്കലായി, പിന്നെ അവനില്‍ നിന്നുള്ള കാരുണ്യം അവന് ലഭിച്ചാല്‍ മുമ്പ് അല്ലാഹുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന കാര്യം അവന്‍ മറക്കുന്നു, അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുന്നതിനായി അവന്‍ അല്ലാഹുവിന് പകരക്കാരെ ഉ ണ്ടാക്കുന്നു; നീ പറയുക: നിന്‍റെ നിഷേധം കൊണ്ട് നീ അല്‍പകാലം സുഖിക്കുക, നി ശ്ചയം നീ നരകത്തിന്‍റെ സഹവാസികളില്‍ പെട്ടവന്‍ തന്നെയാണ്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകളായ കെട്ടജനതയോട് "നിങ്ങള്‍ ഇവിടെ കുറച്ചുകാലം സു ഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്" എന്ന് പറയണമെന്ന് 14: 30 ലൂടെ പ്രവാചകനും വിശ്വാസിയും കല്‍പിക്കപ്പെട്ടിട്ടുണ്ട്. 30: 33-34 ല്‍, മനുഷ്യരെ ഒരു ദുരിതം പിടിപെട്ടാല്‍ അവര്‍ തങ്ങളുടെ നാഥനിലേക്ക് മടങ്ങിക്കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുന്നു, പിന്നെ അവനില്‍ നിന്നുള്ള ഒരു കാരുണ്യം അവരെ രുചിപ്പിച്ചാലോ, നാം അവര്‍ക്ക് നല്‍കിയ അനുഗ്രഹത്തിന് നന്ദികേട് കാണിക്കുന്നവനായിക്കൊണ്ട് അവരില്‍ നിന്നുള്ള ഒരു വിഭാഗം തങ്ങളുടെ നാഥനില്‍ മറ്റുള്ളവരെ പങ്കുകാരാക്കുന്നു, ശരി, നിങ്ങള്‍ ലക്ഷ്യ ബോധമില്ലാതെ ജീവിക്കുക, അടുത്തുതന്നെ അതിന്‍റെ പരിണിതി നിങ്ങള്‍ അറിയുന്നുണ്ട്! എന്ന് പറഞ്ഞിട്ടുണ്ട്. 39: 49 ല്‍, അപ്പോള്‍ മനുഷ്യനെ ഒരു ദുരിതം ബാധിച്ചാല്‍ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കലായി, പിന്നെ നമ്മില്‍ നിന്നുള്ള ഒരു അനുഗ്രഹം അവന് ലഭിച്ചാല്‍ അവന്‍ പറയുന്നതാണ്: നിശ്ചയം ഇത് എന്‍റെ അറിവുകൊണ്ട് എനിക്ക് നല്‍കപ്പെട്ടതാണ്; അല്ല, അത് അവന് പരീക്ഷണമാണ്, പക്ഷേ അവരില്‍ അധികപേരും അറിവില്ലാത്തവരാണ് എന്നും; 31: 31-32 ല്‍, കപ്പലില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മ ലകളെന്നോണമുള്ള തിരമാലകള്‍ അവരെ മൂടിയാല്‍ അവര്‍ ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്, നാം അവരെ കരയിലേ ക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ മിതത്വം (നീതി) പാലിക്കുന്നവരുണ്ട്, സ്വയം വഞ്ചകരും കാഫിറുകളുമായവരല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്.

മനുഷ്യര്‍ക്ക് നന്മയും തിന്മയുമടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിക്കുകവഴി അല്ലാഹു നിഷ്പക്ഷവാനായിരിക്കുന്നു. അപ്പോള്‍ ആരാണോ അദ്ദിക്റിനെ മു റുകെപ്പിടിച്ച് ബോധത്തില്‍ നിലക്കൊള്ളുന്നത് അവര്‍ക്ക് പിശാചില്‍ നിന്നുള്ള തിന്മക ളൊന്നും ബാധിക്കുകയില്ല. അദ്ദിക്റിനെ വിസ്മരിക്കുകവഴി അല്ലാഹുവിനെ മറന്നുകൊണ്ട് പിശാചിന് വിധേയമാകുന്ന അതിരുകവിഞ്ഞവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ പിശാചാണ് അലങ്കാരമായി കാണിച്ചുകൊടുക്കുന്നത് എന്ന് 6: 43 ല്‍ വിവരിച്ചിട്ടുണ്ട്. നന്മ നാഥനില്‍ നിന്നും തിന്മ അവനവനില്‍ നിന്നുമാണെന്ന് 4: 79 ല്‍ പറഞ്ഞിട്ടുണ്ട്. അഥവാ എല്ലാ തിന്മകളും ജിന്നുകൂട്ടുകാരനായ പിശാചില്‍ നിന്നാണ്. അവന്‍ അദ്ദിക്റില്‍ നിന്ന് മനുഷ്യ നെ തിരിച്ചുവിട്ട് നിഷ്പക്ഷവാനായ നാഥനെ വിസ്മരിപ്പിച്ചുകൊണ്ടാണ് തിന്മ ബാധിപ്പിക്കുന്നത്. 3: 102 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം പഠിപ്പിക്കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കല്‍. 2: 13; 5: 90-91 വിശദീകരണം നോക്കുക.