وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ
ഇഹലോകത്ത് മനുഷ്യര് നേട്ടങ്ങള്ക്കുവേണ്ടി ധൃതി കാണിക്കുന്നതുപോലെ അവര്ക്ക് തിന്മ വരുത്തുന്നതില് അല്ലാഹുവും ധൃതികാണിച്ചിരുന്നുവെങ്കില് അവരുടെ അവധി എന്നോ അവസാനിപ്പിക്കുമായിരുന്നു, അപ്പോള് നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില് ലക്ഷ്യബോധമില്ലാതെ വിഹരിക്കുന്നതിന് നാം അഴിച്ചുവിട്ടിരിക്കുകയുമാണ്.
മനുഷ്യര് സൃഷ്ടിക്കപ്പെട്ടത് ധൃതിക്കാരനായിട്ടാണെന്ന് 21: 37 ലും, മനുഷ്യന് നന്മക്കുവേണ്ടി പ്രവര്ത്തിക്കുന്നതിനേക്കാള് തിന്മക്കുവേണ്ടിയാണ് പ്രവര്ത്തിക്കുന്നത്, മനുഷ്യന് ധൃതിക്കാരന് തന്നെയാണ് എന്ന് 17: 11 ലും പറഞ്ഞിട്ടുണ്ട്. എന്നാല് അദ്ദിക്റില് നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള് ഐഹിക ജീവിതത്തെക്കാള് പരലോകത്തിന് പ്രാധാന്യം നല്കുന്ന ക്ഷമാലുക്കളും സഹനശീലരുമായിരിക്കും. 75: 20-21 ല്, നിങ്ങള് ഇഹലോകം കാംക്ഷിക്കുന്ന ധൃതിക്കാരും പരലോകത്തെ വെടിഞ്ഞവരുമാണെന്ന് കാഫിറുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 76: 27 ല്, നിശ്ചയം അക്കൂട്ടര് ധൃതി ഇഷ്ടപ്പെടുന്നവരും അവരുടെ പിന്നിലുള്ള ഭാരം കൂടിയ ദിനത്തെ വെടിഞ്ഞവരുമാണെന്നും പറഞ്ഞിട്ടുണ്ട്. നിങ്ങള് പറയുന്നത് സത്യമാണെങ്കില് എപ്പോഴാണ് ഈ വാഗ്ദത്തം നടപ്പില് വരിക എന്ന് മക്കാമുശ്രിക്കുകളും എക്കാലത്തുമുള്ള ധൃതിക്കാരായ കാഫിറുകളും പ്രവാചകനോടും വിശ്വാസികളോടും ചോദിക്കുമെന്ന് 10: 48; 21: 38; 32: 28; 34: 29; 36: 48; 67: 25 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 10: 19 ല്, നിന്റെ നാഥനില് നിന്നു ള്ള വചനം മുന്കടന്നിട്ടില്ലായിരുന്നുവെങ്കില് ഗ്രന്ഥത്തിന്റെ കാര്യത്തില് ഭിന്നിച്ച വിഷ യത്തില് 6: 2 ല് വിവരിച്ച പ്രകാരം നാം അവര്ക്കിടയില് തീരുമാനം കല്പിക്കുകതന്നെ ചെയ്യുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
ഗ്രന്ഥത്തിന്റെ പ്രവചനങ്ങള് നടപ്പിലായിക്കാണാന് ധൃതി കാണിക്കുന്നവരും എ ന്നാല് അത് മനസ്സിലാക്കാന് ധൃതി കാണിക്കാത്തവരുമായ ഒരു ജനത വരുന്നതിനുമുമ്പ് നിങ്ങള് അദ്ദിക്ര് പഠിക്കുക എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചി ട്ടുണ്ട്. അതുകൊണ്ട് വിശ്വാസികള് പരലോകത്തേക്കുവേണ്ടി ഇഹലോകജീവിതം ഗ്ര ന്ഥത്തിന്റെ വെളിച്ചത്തില് ചിട്ടപ്പെടുത്താന് ധൃതി കാണിക്കുന്നവരും അദ്ദിക്റിനെ ത്രാസ്സാ യി ജീവിതരംഗങ്ങളിലെല്ലാം ഉപയോഗപ്പെടുത്തുകയും മറ്റു ജനങ്ങള്ക്ക് അത് ഉപയോ ഗപ്പെടുത്താന് എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് പ്രപഞ്ചത്തിന്റെ ആയുസ്സ് നീ ട്ടാന് വേണ്ടി പ്രവര്ത്തിക്കുന്നവരുമാണ്. എന്നാല് കപടവിശ്വാസികളും അവരെ അന്ധമായി പിന്പറ്റുന്ന ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകള് അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് പ്രപഞ്ചത്തെ നശിപ്പിക്കുന്നതിനുവേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്ന 8: 22 ല് പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളാണ്. അവര് കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള് അവര്ക്കെതിരില് സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ് തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 2: 15; 3: 7-10; 7: 53 വി ശദീകരണം നോക്കുക.