( യൂനുസ് ) 10 : 19

وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ لَقُضِيَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ

മനുഷ്യരെല്ലാം ഒറ്റ സമുദായമല്ലാതെ ആയിരുന്നുമില്ല-എന്നാല്‍ അവര്‍ ഭിന്നിച്ചു, നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു വചനം മുന്‍കടന്നിട്ടുണ്ടായിരുന്നില്ലെങ്കില്‍ അ വര്‍ ഭിന്നിച്ചുകൊണ്ടിരുന്നതില്‍ അവര്‍ക്കിടയില്‍ വിധികല്‍പ്പിക്കുകതന്നെ ചെ യ്യുമായിരുന്നു.

നാഥനെക്കുറിച്ചുള്ള യഥാര്‍ത്ഥ വിശ്വാസം രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് നാഥ ന്‍റെ സംസാരമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാ പ്രവാചകന്മാരുടെ യും ജനത അദ്ദിക്റിനെ അവഗണിച്ചുകൊണ്ടും അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ച് കൊണ്ടും വിവിധ വിഭാഗങ്ങളായി മുശ്രിക്കുകളായിത്തീരുകയാണുണ്ടായത്. 'നാഥനില്‍ നിന്നുള്ള വചനം മുന്‍കടന്നിട്ടുണ്ടായിരുന്നില്ലെങ്കില്‍' എന്ന് സൂക്തത്തില്‍ പറഞ്ഞത് വിധിദിവസ ത്തെക്കുറിച്ചാണ്. 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിധിദിവസം സത്യമായ അ ദ്ദിക്ര്‍ കൊണ്ടാണ് വിധികല്‍പിക്കുക. 2: 113 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്റി നെ സത്യപ്പെടുത്തിക്കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹജീവിതത്തിലും ഇവിടെവെച്ചുതന്നെ വിധി കല്‍പിക്കുന്നവനാണെങ്കില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ അദ്ദിക്റിനെ സത്യപ്പെടുത്തുകയോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അതുകൊണ്ട് വിധികല്‍പിക്കുകയോ ചെയ്യാതെ പരലോകത്തേക്ക് നീട്ടിവെക്കുകയാണ് ചെയ്യുക. 6: 2 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന്‍ വിധി കല്‍പിക്കുന്നതിന് ഒരു പ്ര ത്യേകദിനം നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ അവന്‍ മനുഷ്യന്‍റെ കാര്യത്തില്‍ അവര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ ഇവിടെ വെച്ചുതന്നെ വിധി കല്‍പിക്കുമായിരുന്നു. 'സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമാണ് വിധിദിവസം എല്ലാം നഷ്ടപ്പെട്ടവര്‍' എന്ന് 40: 78 ല്‍ പറഞ്ഞിട്ടുണ്ട്.