അവര്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപദ്രവമോ അവര്‍ക്ക് ഉപകാരമോ ചെയ്യാന്‍ കഴിവില്ലാത്ത ഒന്നിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്, അവര്‍ പറയുകയും ചെയ്യുന്നു: ഇക്കൂട്ടര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുന്നവരാണ്; നീ ചോദിക്കുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവന് അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കുചേര്ക്കുന്നതിനെത്തൊ ട്ടെല്ലാം അത്യുന്നതനും അതീവ പരിശുദ്ധനുമാണ് അവന്.
സേവിച്ചുകൊണ്ടിരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാഹുവിനെക്കൂടാതെ അവന്റെ സൃഷ്ടികളെ വിളിച്ചുപ്രാര്‍ത്ഥിക്കുക, അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരായും ഇടയാളന്മാരായും പരിഗണിക്കുക, അവരുടെ പേരില്‍ നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുക, അവരെ ബഹുമാനിച്ചിട്ടില്ലെങ്കില് അവരുടെ ഗുരുത്വക്കേട് ഉണ്ടാകുമെന്ന് ഭയപ്പെടുക തുടങ്ങിയവയെല്ലാമാണ്. ഒരുകാര്യം അല്ലാഹുവിന്റെ അറിവില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അങ്ങനെ ഒന്ന് തീരെയില്ല എന്നാണ്. കാരണം ഉള്ളതെല്ലാം അല്ലാഹുവിന്റെ അറിവിലും ഗ്രന്ഥത്തിലും -അദ്ദിക്റിലും- രേഖപ്പെടുത്തിയിട്ടുണ്ടെന്ന് 22: 70; 34: 3; 57: 22 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. തന്നോട് ശുപാര്‍ശ ചെയ്യാന്‍ ആകാശത്തോ ഭൂമിയിലോ ആരെങ്കിലും ഉള്ളതായി അല്ലാഹുവിന്റെ അറിവിലില്ല, ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതായി കാണുന്നുമില്ല. പിന്നെ ഏത് ശുപാര്ശകനെക്കു റിച്ചാണ് നിങ്ങള്‍ അവനോട് പറയുന്നത് എന്നാണ് സൂക്തം ചോദിക്കുന്നത്. നിങ്ങള്‍ സത്യവാന്മാരാണെങ്കില് തെളിവ് -ബുര്‍ഹാന്‍- കൊണ്ടുവരിക എന്ന് 2: 111 ലും, ബുര്‍ഹാന്‍ അദ്ദിക്റാണ് എന്ന് 4: 174 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയാത്തവരെ വിളിച്ചുപ്രാര്ത്ഥിക്കുന്നവര് തന്റെ നാഥനെ പ്രകടമായി നിഷേധിക്കുന്നവര്‍ തന്നെയാണെന്ന് 25: 55 ല്‍ പറഞ്ഞിട്ടുണ്ട്.
4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട ആയിരത്തില്‍ 999 ഉം പ്രപഞ്ചനാഥനില്‍ പങ്കുചേര്‍ക്കുന്നവരും അതിനാല്‍ തന്നെ പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരും നരകക്കുണ്ഠത്തിലേക്ക് തിരിച്ചുപോകാനുള്ളവരുമാണെന്ന് 33: 73; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് നാഥന്റെ ഏകാധിപത്യത്തില്‍ ഇതരരെ പങ്കുചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്. ആത്മാവിനെ പരിഗണിക്കാത്ത ഈ കെട്ടജനത 32: 4 നെ തള്ളിപ്പറഞ്ഞുകൊണ്ട് അല്ലാഹുവിനെ പ്രപഞ്ചനാഥനായി അംഗീകരിക്കാത്തവരും, 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളുമാണ്. പിശാചിന്റെ സംഘത്തില്‍ പെട്ടവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും കളവ് പറയുന്നവരുമായ ഇത്തരം കാഫിറുകള്‍ 2: 62; 4: 150-151; 6: 130; 39: 59, 71; 67: 6-10 തുടങ്ങി യ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിഖ് തുടങ്ങിയ ജനവിഭാഗങ്ങ ളെയാണ് കാഫിറുകളും മുശ്രിക്കുകളും നരകത്തിലേക്കുള്ളവരുമായി കണക്കാക്കുന്നത്. അവന് അവര്‍ പങ്കുചേര്ക്കുന്നതിനെത്തൊട്ടെ ല്ലാം അത്യുന്ന തനും അതീവ പരിശുദ്ധനുമാകുന്നു എന്ന് പറഞ്ഞതിന്റെ വിവക്ഷ, ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധത്തില്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസി ക്കാത്തതിനാല് അവരുടെ വിശ്വാസമോ അനുഷ്ഠാനങ്ങളോ അല്ലാഹുവിലേക്ക് എത്തുന്നില്ല എന്നാണ്. അവനുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല, മറിച്ച് അവര്‍ക്കുള്ള ബന്ധം കാഫിറായ പിശാചുമായിട്ടായതുകൊണ്ട് അവരുടെ മടക്കം പിശാചിന്റെ വീടായ നരകത്തിലേക്കാണ്. 2: 255; 4: 116-117; 7: 194-195; 9: 31 വിശദീകരണം നോക്കുക.