( യൂനുസ് ) 10 : 22

هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ ۖ حَتَّىٰ إِذَا كُنْتُمْ فِي الْفُلْكِ وَجَرَيْنَ بِهِمْ بِرِيحٍ طَيِّبَةٍ وَفَرِحُوا بِهَا جَاءَتْهَا رِيحٌ عَاصِفٌ وَجَاءَهُمُ الْمَوْجُ مِنْ كُلِّ مَكَانٍ وَظَنُّوا أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنْجَيْتَنَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ

അവന്‍ തന്നെയാണ് നിങ്ങളെ കരയിലും കടലിലും സഞ്ചരിപ്പിക്കുന്നത്, അ ങ്ങനെ നിങ്ങള്‍ കപ്പലിലാവുകയും അനുകൂലമായ കാറ്റിനാല്‍ ആഹ്ലാദിച്ച് ഉ ല്ലസിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്നതാ കൊടുങ്കാറ്റ് വരികയും നാനാഭാഗത്തുനിന്നും തിരമാലകള്‍ ഉയര്‍ന്നുവരികയും അതില്‍ ക പ്പല്‍ മുങ്ങിപ്പോവുകയാണെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യുമ്പോള്‍, ജീവിതം മുഴുവന്‍ അല്ലാഹുവിനുവേണ്ടി മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അല്ലാഹുവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു: നീ ഞങ്ങളെ ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരില്‍ പെട്ടവര്‍ തന്നെയായിരിക്കും.

17: 67 ല്‍, സമുദ്രത്തില്‍ വെച്ച് നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിച്ചാല്‍ അവനെക്കൂടാ തെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെയൊക്കെയും നിങ്ങള്‍ വെടിയുന്നു, എന്നാല്‍ നിങ്ങളെ നാം കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, നിങ്ങള്‍ അവഗണിക്കുന്നു, മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയായിരിക്കുന്നു എന്ന് പറഞ്ഞശേഷം; 17: 68 ല്‍, അപ്പോ ള്‍ നിങ്ങള്‍ കരയിലായിരിക്കുമ്പോള്‍ ഭൂമിയില്‍ നിങ്ങളെ ആഴ്ത്തിക്കളയുകയും അല്ലെ ങ്കില്‍ നിങ്ങളുടെ മേല്‍ ചരല്‍ വര്‍ഷിക്കുന്ന കൊടുങ്കാറ്റ് അയക്കുകയും പിന്നെ അതില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുന്ന യാതൊരു രക്ഷകനെയും കണ്ടെത്താതിരിക്കുകയുംചെയ്യുന്നതുമായ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയരാണോ എന്നും; 17: 69 ല്‍, അ ല്ലെങ്കില്‍ നിങ്ങളെ മറ്റൊരു പ്രാവശ്യം കൂടി കരയില്‍ നിന്ന് കടലിലേക്ക് തിരിച്ചുകൊണ്ടുവരികയും എന്നിട്ട് നിങ്ങളുടെ മേല്‍ രൂക്ഷമായ കൊടുങ്കാറ്റ് അയച്ച് നിങ്ങളുടെ നന്ദികേടിന് പ്രതികാരമായി നിങ്ങളെ മുക്കിക്കളയുകയും പിന്നെ നിങ്ങളുടെ ആ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് കാരണം കണ്ടെത്താന്‍ കഴിയാത്ത ഒരു അവസ്ഥ വരികയും ചെയ്യു ന്നതിനെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയരാണോ എന്ന് ചോദിച്ചിട്ടുണ്ട്.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന 4: 150-151 ല്‍ പ റഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 10: 17 ല്‍ വിവരിച്ച പ്രകാരം അവരുടെ മരണസമയത്ത് ആത്മാവിനെതിരെ അ വര്‍ കാഫിറുകളും അക്രമികളുമായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. ഇത്തരം ഭ്രാന്തന്മാര്‍ അവരുടെ മരണസമയത്ത് 'നാഥാ! കുറഞ്ഞ സമയം നീ എന്നെ പിന്തിപ്പിക്കു കയാണെങ്കില്‍ ഞാന്‍ അദ്ദിക്റിനെ സത്യപ്പെടുത്തുകയും സജ്ജനങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യാം' എന്ന് പറയുന്നതാണ് എന്ന് 63: 10 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കാഫിറുകള്‍ ജനങ്ങളോട് തിന്മ കല്‍പിക്കുന്നവരും അദ്ദിക്റിനെത്തൊട്ട് വിരോധിക്കുന്നവരുമാണ്. അവര്‍ അവരുടെ ആത്മാവ് പങ്കെടുക്കാത്ത ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ മസീഹുദ്ദജ്ജാലിന്‍റെ നാശത്തെത്തൊട്ട് ശരണം തേടുന്നവരാണെങ്കിലും അവരുടെ ജീവിതശൈ ലി വഴി മസീഹുദ്ദജ്ജാലിന്‍റെ വരവിനുവേണ്ടി ധൃതികാണിക്കുന്നവരാണ്. ആത്മാവിനെ പരിഗണിക്കാതെ ജീവിക്കുന്ന ഈ കെട്ടജനത 7: 172 ല്‍ പറഞ്ഞ പ്രകാരം ഓരോരുത്ത രും സ്വര്‍ഗത്തില്‍ വെച്ച് നാഥനുമായി ചെയ്ത ഉടമ്പടി പാലിക്കാത്തവരാണ്. 2: 99; 5: 49; 7: 102 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ അദ്ദിക്റിനെ ജനങ്ങളില്‍ നി ന്ന് മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന തെമ്മാടികളാണ്. 2: 152; 6: 110-111; 7: 189-190 വിശദീകരണം നോക്കുക.