തങ്ങളെ ബാധിച്ച ഒരു ദുരിതത്തിന് ശേഷം ജനങ്ങളെ നാം ഒരു കാരുണ്യം രുചിപ്പിക്കുകയാണെങ്കില്‍ അവര്‍ അതാ നമ്മുടെ സൂക്തങ്ങളുടെ കാര്യത്തി ല്‍ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങുന്നു; നീ പറയുക: അല്ലാഹു ഏറ്റവും വേഗത്തില്‍ തന്ത്രം മെനയുന്നവനാണ്, നിശ്ചയം നമ്മുടെ ദൂതന്മാര് നിങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്ന ഗൂഢതന്ത്രങ്ങളൊക്കെയും രേഖപ്പെടുത്തിവെക്കുന്നവരാണ്.
13: 41-42 സൂക്തങ്ങളില്‍, നിശ്ചയം നാം ഈ ഭൂമിയില്‍ വന്നുകൊണ്ടിരിക്കുന്നതും അതിന്റെ വൃത്തത്തെ നാനാവശങ്ങളില്‍ നിന്ന് ചുരുക്കിക്കൊണ്ടിരിക്കുന്നതും അവര്‍ കാണുന്നില്ലെന്നോ, അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധിച്ചുകൊണ്ടിരിക്കുന്നു, അവന്റെ വിധികളെ പുനഃപ്പരിശോധിക്കുന്നവരായി ആരുമില്ല, അവന് വേഗത്തില്‍ വിചാരണ ചെയ്യുന്നവനുമാണ്. അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ജനങ്ങളും വലിയ വലിയ തന്ത്രങ്ങള്‍ പയറ്റി നോക്കിയിട്ടുണ്ട്, എന്നാല്‍ എല്ലാ തന്ത്രങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന്റെ പക്കലാണ്, എല്ലാഓരോ ആത്മാവും എന്ത് നേടിക്കൊണ്ടിരിക്കുന്നു എന്ന് അവന് അറിയുന്നു, അപ്പോള്‍ ആര്‍ക്കാണ് നല്ല പര്യവസാനമെന്ന് ഈ നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന കുഫ്ഫാറുകള് അടുത്തുതന്നെ അറിയുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. നാം ഭൂമിയില്‍ വരിക എന്നുപറഞ്ഞാല്‍ അല്ലാഹു നേരിട്ടുവരിക എന്നല്ല, മറിച്ച് അദ്ദിക്ര്‍ ലോകത്തിന്റെ വിവിധ മൂലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുക എന്നും ഭൂമിയുടെ പരിധിയെ നാം ചുരുക്കിക്കൊണ്ടുവരുന്നു എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്ന കാഫിറുകളുടെ സ്വാധീനം നാനാഭാഗത്തും കുടുസ്സായി വരിക എന്നുമാണ്. ഗ്രന്ഥത്തിന്റെ പ്രചരണം അല്ലാഹുവില്‍ നിന്നാണ് ഉണ്ടാവുന്നത്, അത് നിര്‍വ്വഹിക്കുന്നവരുടെ കൂടെയാണ് അല്ലാഹുവും മലക്കുകളുമെല്ലാമുള്ളത് എന്നതിനാല്‍ ഭൂമിയുടെ ഏതുഭാഗത്തും ഈ സന്ദേശം വ്യാപിക്കുന്നതിനെക്കുറിച്ച് 'നാം വ്യാപിക്കുന്നു' എന്നാണ് അല്ലാഹു പറയുന്നത്. അദ്ദിക്ര്‍ എന്ന പ്രകാശത്തെ ഊതിക്കെടുത്താന്‍ കാഫിറുകള്‍ ശ്രമിക്കുകതന്നെ ചെയ്യും, എന്നാല്‍ അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങുകയില്ല എന്ന് 9: 32-33 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിക്കുന്നവന് അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം ഇന്ന് അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞ കുഫ്ഫാറുകള്. 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 125 ല്‍ പറഞ്ഞിട്ടുണ്ട്.
50: 18 ല്‍ റഖീബ്, അത്തീദ് എന്നീ മലക്കുകള്‍ രേഖപ്പെടുത്താതെ ഒരാളും ഒരു വാക്കും ഉച്ചരിക്കുന്നില്ല എന്നും; 82: 10-12 സൂക്തങ്ങളില്‍, നിശ്ചയം നിങ്ങളുടെമേല്‍ സൂക്ഷിപ്പുകാരെ ഏല്പ്പിക്കുകതന്നെ ചെയ്തിട്ടുണ്ട്, ബഹുമാന്യരായ എഴുത്തുകാര്‍, അവര്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അറിയുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അല്ലാഹുതന്നെ എല്ലാഓരോ മനുഷ്യന്റെയും പിരടിയില്‍ കര്‍മ്മരേഖ സ്ഥാപിച്ചിട്ടുണ്ട്, വിധിദിവസം അത് ഊരിയെടുത്ത് നല്കി അവരവരെക്കൊണ്ട് വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക. 5: 67, 105; 6: 25-26 വിശദീകരണം നോക്കുക.