( യൂനുസ് ) 10 : 38

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِسُورَةٍ مِثْلِهِ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ

അതല്ല, അത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ, നീ പറയുക: ഇതുപോലുള്ള ഒരു സൂറത്ത് കൊണ്ടുവരിക! അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് ആരെയെല്ലാം വിളിക്കാന്‍ കഴിയുമോ അവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളുകയും ചെയ്യുക-നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍!

25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കുന്നു. എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന യഥാർത്ഥ മുസ്ലിംകള്‍ക്ക് (സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചവര്‍ക്ക്) സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എ ന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തവും 11: 13, 35; 32: 3; 46: 8 തുടങ്ങിയ സൂക്തങ്ങളും, 'അതോ അത് അവന്‍ കെട്ടിച്ചമച്ച് പറയുന്നതാണെന്ന് അവര്‍ പറയുന്നുവോ' എന്ന് ചോദിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. 2: 23-24, 121; 10: 15-16 വിശദീകരണം നോക്കുക.