ഈ വായന അല്ലാഹുവിനെക്കൂടാതെയുള്ളവരാല് കെട്ടിച്ചമക്കപ്പെട്ടതല്ല, എന്നാല്‍ അത് അതിന്റെ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതും എന്താണ് ഗ്രന്ഥമെന്ന് വിശദീകരിക്കുന്നതുമാണ്, അത് സര്‍വ്വലോകങ്ങളുടെയും നാഥനില്‍ നിന്നുള്ള താണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഗ്രന്ഥം അവതീര്‍ണ്ണമായിട്ടുള്ളത് -അതിന്റെ കാര്യത്തില്‍ സംശയമില്ല- സര്‍വ്വലോകങ്ങളുടെയും നാഥനില്‍ നിന്നാണ്. അതോ ഇത് അവന് കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ; അല്ല, അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാകുന്നു, നിനക്കു മുമ്പ് മുന്നറിയിപ്പുകാര്‍ ആരും വരാത്ത ഒരു ജനതയെ ഇതുകൊണ്ട് നീ താക്കീത് നല്‍കാനും അവര്‍ സന്മാര്‍ഗത്തിലാകാനും വേണ്ടിയാണ് ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്ന് 32: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് 16: 44; 98: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 5: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ്. 2: 1-2; 3: 58; 7: 52 വിശദീകരണം നോക്കുക.