( യൂനുസ് ) 10 : 42

وَمِنْهُمْ مَنْ يَسْتَمِعُونَ إِلَيْكَ ۚ أَفَأَنْتَ تُسْمِعُ الصُّمَّ وَلَوْ كَانُوا لَا يَعْقِلُونَ

അവരില്‍ നിന്നിലേക്ക് ശ്രദ്ധിച്ച് കേട്ടുകൊണ്ടിരിക്കുന്ന ചിലരുണ്ട്, എന്നാല്‍ ബധിരരെ അവര്‍ ചിന്തിക്കാത്തവരാണെങ്കിലും നീ കേള്‍പ്പിക്കുന്നവനാണോ?

കേട്ടതുകൊണ്ട് കാര്യമായില്ല, ഹൃദയം പങ്കെടുത്ത് കേള്‍ക്കുകയും അതിനെക്കുറി ച്ച് ചിന്തിക്കുകയും വേണം. കേട്ട ഗ്രന്ഥം പിന്‍പറ്റാതിരുന്നാല്‍ അത് അവര്‍ക്കെതിരെ വാ ദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുന്നതാണ്. ഗ്രന്ഥം കേള്‍ക്കുകയും വായിക്കുക യും എന്നാല്‍ അതിന്‍റെ ആശയം മനസ്സിലാക്കി പിന്‍പറ്റാതിരിക്കുകയും ആശയം മൂടിവെക്കുകയും ചെയ്യുന്നവരെ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയ ജീവികളാ യിട്ടാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 33: 73; 48: 6; 98: 6 തുടങ്ങിയ സൂ ക്തങ്ങളില്‍ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളായ കാഫിറുകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളെയും ശിക്ഷിക്കാ ന്‍ വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 27: 80-81; 30: 52-53 സൂക്തങ്ങളില്‍, നിശ്ചയം നീ മരിച്ചവരെ കേള്‍പ്പിക്കുന്നവനല്ല, വിളികേള്‍ക്കാത്ത ബധിരര്‍ അവര്‍ പുറം തിരിഞ്ഞ് പിന്തിരിഞ്ഞ് പോകുന്നവരാണെങ്കില്‍ നീ അവരെ കേള്‍പ്പിക്കു ന്നവനുമല്ല എന്നും; നീ അന്ധരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍മാര്‍ഗത്തില്‍ കൊണ്ടു വരുന്നവനുമല്ല, നിശ്ചയം നീ കേള്‍പ്പിക്കുക നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസിക്കു ന്നവനെയല്ലാതെ അല്ല, അങ്ങനെ അവര്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിക്കുന്നവരു മാണ് എന്നും പറഞ്ഞിട്ടുണ്ട്. 2: 6-7, 18, 171; 6: 25, 36; 9: 123 വിശദീകരണം നോക്കുക.