(യൂനുസ്) 10 : 41
وَإِنْ كَذَّبُوكَ فَقُلْ لِي عَمَلِي وَلَكُمْ عَمَلُكُمْ ۖ أَنْتُمْ بَرِيئُونَ مِمَّا أَعْمَلُ وَأَنَا بَرِيءٌ مِمَّا تَعْمَلُونَ

അവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍ അപ്പോള്‍ നീ പറയുക: എനിക്ക് എന്‍റെ കര്‍മ്മം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മവും, ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് നിങ്ങള്‍ വിമുക്തരാകുന്നു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഞാനും വിമുക്തനാകുന്നു.

109: 1-6 സൂക്തങ്ങളില്‍, ഗ്രന്ഥം വന്നുകിട്ടിയിട്ട് മൂടിവെക്കുന്ന കാഫിറുകളെ വിളിച്ച്: 'നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ ഞാന്‍ സേവിക്കുന്നവനല്ല, ഞാന്‍ സേവിച്ചു കൊണ്ടിരിക്കുന്ന ഒന്നിനെ നിങ്ങളും സേവിക്കുന്നവരല്ല. നിങ്ങള്‍ സേവിക്കുന്ന ഒന്നിനെ ഞാന്‍ ഭാവിയിലും സേവിക്കുന്നവനല്ല, ഞാന്‍ സേവിക്കുന്ന ഒരുവനെ ഭാവിയില്‍ നിങ്ങളും സേവിക്കുന്നവരല്ല, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവിതരീതിയും' എന്ന് പ്രഖ്യാപിക്കാനാണ് പ്രവാചകനോടും വിശ്വാസികളോടും അല്ലാഹു കല്‍പിച്ചിട്ടുള്ളത്. സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഇവിടെവെച്ച് സമ്പാദിക്കുന്നതാണ്. അപ്പോള്‍ നാം തമ്മില്‍ തര്‍ക്കിക്കേണ്ടതില്ല. എന്‍റെ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സ്രഷ്ടാവിന്‍റെ മുമ്പില്‍ ഞാന്‍ തന്നെയാണ് വഹിക്കേണ്ടത്. നാഥന്‍റെ സന്ദേശം എത്തിച്ചുതരിക എന്ന ബാധ്യതമാത്രമാണ് എന്നിലുള്ളത്. ഇനി ഞാന്‍ കൊണ്ടുവന്ന സന്ദേശം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ല എങ്കില്‍ ഞാന്‍ തന്നെയായിരിക്കും ഏറ്റവും വലിയ അക്രമി. എന്നാല്‍ അത് സത്യമായിരിക്കുകയും നിങ്ങള്‍ അതിനെ തള്ളിപ്പറയുകയുമാണെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ അക്രമികള്‍. നിങ്ങള്‍ തന്നെയാണ് അതിന്‍റെ ഉത്തരവാദിത്തം വഹിക്കേണ്ടതും. 

'വ്യര്‍ത്ഥമായ കാര്യങ്ങള്‍' കേള്‍ക്കാന്‍ ഇടവന്നാല്‍ അതിനെ അവഗണിക്കണമെന്നും, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രവൃത്തികള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവൃത്തികളും; നിങ്ങള്‍ നിങ്ങളുടെ ജീവിതരീതി തുടരുക, ഞങ്ങള്‍ അവിവേകികളുടെ ജീവിതരീതി അന്വേഷിക്കുന്നവരല്ല എന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് പറയാന്‍ 28: 55 ലൂടെ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. 28: 62-64 സൂക്തങ്ങളില്‍, ഒരു നാളില്‍ അവന്‍ അവരെ വിളിക്കുകയും എന്നിട്ട് ചോദിക്കുകയും ചെയ്യുന്നതാണ്: നിങ്ങള്‍ ഉറപ്പിച്ചുവെച്ചുകൊണ്ടിരുന്നവരായ എന്‍റെ പങ്കാളികള്‍ എവിടെ? ആരുടെ മേലിലാണോ ശിക്ഷാവചനം ബാധകമായത്, അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഇക്കൂട്ടരെയാണ് ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കിയത്, ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിരുന്നതുപോലെ അവരെയും ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തിയ തായിരുന്നു, ആ ഉത്തരവാദിത്തം ഞങ്ങള്‍ ഇതാ നിന്‍റെ മുമ്പില്‍ ഒഴിവാക്കുന്നു, അവര്‍ ഞങ്ങളെ ഒരിക്കലും സേവിച്ചുകൊണ്ടിരിക്കുന്നവരായിരുന്നില്ല. അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കുക, അപ്പോള്‍ ഇവര്‍ അവരെ വിളിക്കും, എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല, അവര്‍ ശിക്ഷ നേരില്‍ കാണുകയും ചെയ്യും, നിശ്ചയം അവര്‍ സന്മാര്‍ഗം പ്രാപിച്ചവര്‍ ആയിരുന്നുവെങ്കില്‍! എന്ന് പറഞ്ഞിട്ടുണ്ട്.

 അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് ക്രോഡീകരിക്കപ്പെട്ടിരിക്കെ 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്ര്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വായിക്കേണ്ടതും തിലാവത്തിന്‍റെ സുദീര്‍ഘമായ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കേണ്ടതും, പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്ന തിന് വേണ്ടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് നാഥനെ സഹായിക്കേണ്ടതുമാണ്. 9: 73; 66: 9 സൂക്തങ്ങളുടെ കല്‍ പന അംഗീകരിച്ച് കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തേണ്ടതും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ട് ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുക യും സഹായിക്കുകയും ചെയ്യേണ്ടതുമാണ്. 2: 119, 286; 3: 30; 6: 164 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!