( യൂനുസ് ) 10 : 47

وَلِكُلِّ أُمَّةٍ رَسُولٌ ۖ فَإِذَا جَاءَ رَسُولُهُمْ قُضِيَ بَيْنَهُمْ بِالْقِسْطِ وَهُمْ لَا يُظْلَمُونَ

എല്ലാ ഓരോ സമുദായത്തിനും ഒരു പ്രവാചകനുണ്ട്, അങ്ങനെ അവരിലേക്കു ള്ള പ്രവാചകന്‍ വന്നുകഴിഞ്ഞാല്‍ അവര്‍ക്കിടയില്‍ നീതികൊണ്ട് വിധികല്‍ പിക്കപ്പെടുകയായി, അവര്‍ അക്രമം ചെയ്യപ്പെടുന്നവരാവുകയുമില്ല.

എല്ലാഓരോ സമുദായത്തിനും ഒരു പ്രവാചകനുണ്ട് എന്നാണ് ഇവിടെ പറഞ്ഞതെങ്കില്‍, എല്ലാ ഓരോ ജനതക്കും ഓരോ മാര്‍ഗദര്‍ശകനുണ്ടെന്നാണ് 13: 7 ല്‍ പറഞ്ഞിട്ടുള്ളത്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരാണ് പ്രവാചകന്‍റെ സമുദായത്തില്‍ ഉള്‍പ്പെടുക. എന്നാല്‍ പ്രവാചക ന്‍റെതന്നെ കാലത്തുള്ള പ്രവാചകന്‍റെ അഭിസംബോധകരും 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത അന്ത്യനാള്‍ വരെയുള്ളവരും പ്രവാചകന്‍റെ ജനതയില്‍ ഉള്‍ പ്പെടുന്നതാണ്. 26: 208-209 ല്‍, നാം ഒരു നാടിനെയും ആ നാട്ടിലേക്ക് ഒരു മുന്നറിയിപ്പുകാരനെ നിയോഗിച്ചിട്ടല്ലാതെ നശിപ്പിക്കുകയില്ല; ഉണര്‍ത്തുക! നിശ്ചയം നാം അ ക്രമികളില്‍ പെട്ടവനായിരുന്നിട്ടുമില്ല എന്ന് പറഞ്ഞിട്ടുണ്ട്.

3: 21-22 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരെയും നബിമാരെയും ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുന്ന കെട്ട ജനതയായി മാറിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ സാക്ഷ്യപ്പെടുത്തി ജീവിക്കുകയോ ഇതര ജ നവിഭാഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് 6: 89-90 ല്‍ പറഞ്ഞ പ്രകാരം ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമായ ദിക്റാ (അദ്ദിക്ര്‍) എന്ന ഗ്രന്ഥത്തെ അതി നെ മൂടിവെക്കാത്ത ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇത ര ജനവിഭാഗങ്ങളെ ഏല്‍പ്പിക്കുന്നതാണ്. പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ അനുയായികളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടി മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ഇജാസിലേക്ക് വേര്‍തിരിക്കുന്നതാണെന്ന് 48: 6, 24; 33: 72-73 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വി സ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന കപടവിശ്വാസികളും അനുയായികളും 29 കള്ളവാ ദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലി നെ ആനയിക്കുന്നവരുമാണ്. മസീഹുദ്ദജ്ജാലിനെ അവര്‍ ആദ്യം നബിയായും പിന്നെ റ ബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. ഈസാ രണ്ടാമതുവന്നാല്‍ മസീഹുദ്ദജ്ജാലി നെ വധിക്കുന്നതോടുകൂടി ഇവര്‍ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് ഇസ് ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. ലോകത്ത് നടക്കു ന്ന എല്ലാ രക്തച്ചൊരിച്ചിലുകളുടെയും നശീകരണ പ്രവര്‍ത്തനങ്ങളുടെയും പാപഭാരം വഹിക്കേണ്ടത് 8: 22 ല്‍ ഏറ്റവും ദുഷിച്ച ജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ടര്‍ ത ന്നെയാണ്. 5: 8, 44, 45, 47; 9: 67-68 വിശദീകരണം നോക്കുക.