( യൂനുസ് ) 10 : 46

وَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ اللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ

അവരോട് വാഗ്ദത്തം ചെയ്യുന്ന ചില ശിക്ഷകള്‍ നിന്‍റെ ജീവിതകാലത്തുത ന്നെ നാം കാണിച്ചുതന്നേക്കും, അല്ലെങ്കില്‍ നാം നിന്നെ അതിനു മുമ്പായി തിരിച്ചുവിളിച്ചെന്നും വരാം, അപ്പോള്‍ ഏതുനിലക്കും അവരുടെയെല്ലാം മടക്കം നമ്മിലേക്കാണ്, പിന്നെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് അല്ലാഹു സാക്ഷിയുമാണ്.

അവരോട് വാഗ്ദത്തം ചെയ്യുന്ന ശിക്ഷ നിന്‍റെ ജീവിതകാലത്തുതന്നെ കാണി ച്ചുതന്നേക്കും, അല്ലെങ്കില്‍ അതിനുമുമ്പ് തന്നെ നിന്നെ തിരിച്ചുവിളിച്ചേക്കാം, ഏതായാ ലും നിന്‍റെ ബാധ്യത എത്തിച്ചുകൊടുക്കലാണ്, വിചാരണ നമ്മുടെ ബാധ്യതയാണ് എ ന്ന് 13: 40 ലും; നിശ്ചയം നീ മരിക്കുന്നതാണ്, അവരും മരിക്കുന്നതാണ്, പിന്നെ വിധിദിവസം നിങ്ങള്‍ നിങ്ങളുടെ നാഥന്‍റെ അടുത്തുവെച്ച് തര്‍ക്കിക്കുന്നതുമാണെന്ന് 39: 30-31 ലും പറഞ്ഞിട്ടുണ്ട്. 21: 34-35 ല്‍, നാം നിനക്കുമുമ്പ് ഒരു മനുഷ്യനെയും ശാശ്വതനാക്കിയിട്ടില്ല, അപ്പോള്‍ നീ മരിക്കുകയാണെങ്കില്‍ അവരാണോ ഇവിടെ ശാശ്വതരായിരി ക്കുക. എല്ലാ ഓരോ ആത്മാവും മരണം രുചിക്കുകതന്നെ ചെയ്യും, തിന്‍മകൊണ്ടും നന്‍ മകൊണ്ടും നാം നിങ്ങളെ പരീക്ഷിക്കുന്നതുമാണ്, പിന്നെ നമ്മിലേക്ക് തന്നെയാണ് നി ങ്ങള്‍ മടക്കപ്പെടുന്നതും എന്ന് പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ സാ നബിയും മരിച്ചിട്ടുണ്ട് എന്ന് വാദിക്കുന്ന ചിലരുണ്ട്. എന്നാല്‍ അവര്‍ 4: 157-159; 19: 33; 43: 61 തുടങ്ങിയ സൂക്തങ്ങള്‍ മൂടിവെക്കുന്നവരും ഗ്രന്ഥത്തില്‍ വൈജാത്യം സൃഷ്ടിക്കുന്ന കപടവിശ്വാസികളുമാണ്. ഗ്രന്ഥത്തില്‍ നിന്ന് ചില സൂക്തങ്ങള്‍ എടുക്കുകയും ചി ലത് മൂടിവെക്കുകയും ചെയ്യുന്ന ഇത്തരം യഥാര്‍ത്ഥ കാഫിറുകള്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ വാഗ്ദ ത്തം ചെയ്തിട്ടുള്ളത്. 39: 69-70 ല്‍, വിധിദിവസം ഭൂമി അതിന്‍റെ നാഥന്‍റെ പ്രകാശത്താല്‍ പ്രശോഭിക്കുന്നതും അവരുടെ ഗ്രന്ഥം ഹാജരാക്കപ്പെടുന്നതും നബിമാരും സാക്ഷികളും കൊണ്ടുവരപ്പെടുന്നതും അവര്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്നതുമാണ്, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല. എ ല്ലാ ഓരോ ആത്മാവും അത് പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കപ്പെടുന്നതുമാണ്, അവ ര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അവന്‍ ഏറ്റവും അറിയുന്നവനുമാകുന്നു എ ന്ന് പറഞ്ഞിട്ടുണ്ട്. 2: 165-169; 3: 185; 6: 19; 9: 51 വിശദീകരണം നോക്കുക.