( യൂനുസ് ) 10 : 48

وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ

അവര്‍ ചോദിക്കുകയും ചെയ്യുന്നു: നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍ എപ്പോഴാണ്ഈ വാഗ്ദത്തം പുലരുക?

10: 11 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള കാഫിറുകള്‍ 'നിങ്ങള്‍ സത്യസന്ധന്മാരാണെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദത്തം നടപ്പി ലാവുക' എന്ന് ചോദിച്ചിട്ടുണ്ട്. കപടവിശ്വാസികളുടെയും അവരുടെ അനുയായികളായ മുശ്രിക്കുകളുടെയും 'എപ്പോഴാണ് വിശ്വാസികള്‍ക്ക് ലോകവിജയം ലഭിക്കുക?' എന്ന ചോദ്യത്തിന് 32: 29 ലൂടെ വിശ്വാസി മറുപടി പറയാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു: 'വിശ്വാസി കള്‍ക്ക് വിജയം ലഭിക്കുന്ന നാളില്‍ കാഫിറുകള്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല, അവര്‍ക്ക് സാവകാശം നല്‍കപ്പെടുകയുമില്ല'. 7: 127, 137 സൂക്തങ്ങ ളില്‍ വിവരിച്ച പ്രകാരം മക്കയും മദീനയും ഉള്‍പ്പെട്ട പ്രദേശമായ ഇജാസില്‍ മഹ്ദി ഇ മാമിന്‍റെ പ്രഖ്യാപനത്തോടുകൂടി മൊത്തം ലോകരില്‍ നിന്നുള്ള വിശ്വാസികളെ ഇജാ സിലേക്ക് വേര്‍തിരിക്കുന്ന നാളാണ് വിശ്വാസികള്‍ക്ക് ലോകവിജയം ലഭിക്കുന്ന ദിനം.

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെ ല്ലാം വായിക്കുന്നത്. നാഥന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട തെമ്മാടികളായ ഇവര്‍ വായകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ല, എന്നാല്‍ ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള അവരുടെ ജീവിതശൈലി നാലാം ഘട്ടമായ ഐഹികലോക ജീവിതത്തെ ക്കുറിച്ച് നാഥന്‍റെ മുന്നില്‍ ഉത്തരം പറയേണ്ടിവരും എന്ന ബോധത്തിലുള്ളതല്ല. ഇത്തരം ഭ്രാന്തന്മാര്‍ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നവരായിരി ക്കുമെന്ന് 83: 29 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യ പിന്‍പറ്റുന്ന അവര്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരാണ്. 6: 158; 8: 2-4. 74; 10: 38 വിശദീകരണം നോക്കുക.